കേരളത്തിലും ഇ സിം അവതരിപ്പിച്ച് വി

ഇ സിം ഉപയോഗിക്കാനാവുന്ന സ്മാർട്ട് ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും വി ഉപഭോക്താക്കള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം
vi introduce e-sim at kerala
vi introduce e-sim at kerala

മുന്‍നിര ടെലികോം സേവനദാതാക്കളായ വി കേരളത്തിലെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇസിം അവതരിപ്പിച്ചു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തടസങ്ങളില്ലാത്തതും വേഗതയേറിയതും പരിസ്ഥിതി സൗഹൃദവുമായ കണക്റ്റിവിറ്റി ലഭ്യമാക്കാനുള്ള നീക്കത്തിലെ നിര്‍ണായക ചുവടുവയ്പാണിത്.

ഇസിം ഉപയോഗിക്കാനാവുന്ന സ്മാർട്ട് ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും വി ഉപഭോക്താക്കള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. ഒരൊറ്റ ഉപകരണത്തില്‍ തന്നെ വിവിധ പ്രൊഫൈലുകളെ പിന്തുണയ്ക്കുന്നതാണ് ഇസിം. അതിനാല്‍ ആദ്യ സിം കാര്‍ഡ് മാറ്റാതെ തന്നെ രണ്ടാമത്തെ സിം ഉപയോഗിക്കാം. ഇതിനു പുറമെ സുസ്ഥിരതയും അതിവേഗ കണക്റ്റിവിറ്റിയും പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗവും ഇതിലൂടെ സാധ്യമാകും.

പുതിയ നീക്കത്തിലൂടെ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഹാന്‍ഡ് സെറ്റില്‍ ഇസിം ഉപയോഗിക്കാനുള്ള സൗകര്യമാണു നിലവില്‍ വന്നിരിക്കുത്. വി ഇസിം ഐഒഎസ്, ആന്‍ഡ്രോയിഡ് സ്മാർട്ട് ഫോണുകളില്‍ ലഭ്യമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com