ഇളവുകളും അധിക ഡേറ്റയുമായി വൊഡഫോൺ -ഐഡിയ

വി ആപ്പിലൂടെയായിരിക്കും ഈ ആനുകൂല്യങ്ങള്‍.
vi plans with extra data
vi plans with extra data
Updated on

കൊച്ചി: ഐപിഎല്‍ സീസണോടനുബന്ധിച്ച് മുന്‍നിര ടെലികോം സേവനദാതാവായ വി പ്രത്യേക ഇളവുകളും അധിക ഡേറ്റയും പ്രഖ്യാപിച്ചു. വി ആപ്പിലൂടെയായിരിക്കും ഈ ആനുകൂല്യങ്ങള്‍.

1449 രൂപയുടെ പായ്ക്കില്‍ 50 രൂപയുടെ ഇളവ് ലഭിക്കും. 3199 രൂപയുടെ പായ്ക്കില്‍ 100 രൂപയുടെ ഇളവാകും ലഭിക്കുക. 699 രൂപയുടെ പായ്ക്കില്‍ 50 രൂപയുടെ ഇളവ് ലഭിക്കും. ഇതിനു പുറമെ 181 രൂപയുടെ പായ്ക്കില്‍ 50 ശതമാനവും 75 രൂപയുടെ പായ്ക്കില്‍ 25 ശതമാനവും അധിക ഡേറ്റ നല്‍കും. ഈ ആനൂകൂല്യങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ അധിക പായ്ക്കുകളും അവതരിപ്പിക്കുന്നുണ്ട്. 298 രൂപയുടെ പായ്ക്കില്‍ 28 ദിവസത്തേക്ക് 50 ജിബി ഡേറ്റയും 418 രൂപയുടെ പായ്ക്കില്‍ 56 ദിവസത്തേക്ക് 100 ജിബിയും ഡേറ്റയും ലഭിക്കും.

ഈ മാസം 21 മുതല്‍ ഏപ്രില്‍ 1 വരെ തെരഞ്ഞെടുത്ത റീചാര്‍ജ് പായ്ക്കുകളില്‍ അധിക ഡേറ്റ ആനൂകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 1449 രൂപയുടെ പായ്ക്കില്‍ 30 ജിബി അധിക ഡേറ്റ, 2899 രൂപ, 3099 രൂപ, 3199 രൂപ പായ്ക്കുകളില്‍ 50 ജിബി വീതം അധിക ഡേറ്റ എന്നിങ്ങനെയാണ് ലഭിക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com