ഇന്ത്യയുടെ വളർച്ചാ സാധ്യത വെട്ടിച്ചുരുക്കി ലോക ബാങ്ക്

ചൊവ്വാഴ്ച ഐഎംഎഫ് (അന്താരാഷ്ട്ര നാണയ നിധി) ഇന്ത്യയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി പ്രവചനം ജനുവരിയിലെ 6.5 ശതമാനത്തില്‍നിന്ന് 6.2 ശതമാനമായി കുറച്ചു
World Bank India growth forecast

ഇന്ത്യയുടെ വളർച്ചാ സാധ്യത വെട്ടിച്ചുരുക്കി ലോക ബാങ്ക്

freepik

Updated on

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ലോക ബാങ്ക് വെട്ടിച്ചുരുക്കി. ആഗോളതലത്തില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതു കണക്കിലെടുത്താണ് ലോക ബാങ്ക് 2025 ഏപ്രില്‍ 23ന് നാല് ശതമാനം പോയിന്‍റ് വെട്ടിച്ചുരുക്കി 6.3 ശതമാനമാക്കിയത്.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6.7 ശതമാനമായിരിക്കുമെന്ന് ലോക് ബാങ്ക് മുന്‍ എസ്റ്റിമേറ്റില്‍ പ്രവചിച്ചിരുന്നു. ചൊവ്വാഴ്ച ഐഎംഎഫ് (അന്താരാഷ്ട്ര നാണയ നിധി) ഇന്ത്യയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി പ്രവചനം ജനുവരിയിലെ 6.5 ശതമാനത്തില്‍നിന്ന് 6.2 ശതമാനമായി കുറയ്ക്കുകയായിരുന്നു.

വ്യാപാര യുദ്ധം രൂക്ഷമാകുന്നതിന്‍റെ ആഘാതം ചൂണ്ടിക്കാട്ടി, ഐഎംഎഫ് ഈ വര്‍ഷത്തെ ആഗോള വളര്‍ച്ചാ പ്രവചനം നേരത്തെ പ്രഖ്യാപിച്ച 3.3%ത്തില്‍നിന്ന് 2.8% ആയി കുറച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com