ഗതാഗത മേഖലയിൽ വൻ വളർച്ച നേടി അബുദാബി; 90 ദശലക്ഷം പിന്നിട്ട് ബസ് യാത്രകൾ

വിമാനത്താവള യാത്രക്കാർ 28 ദശലക്ഷം, റിയൽ എസ്റ്റേറ്റ് മേഖലയിലും നേട്ടം
c

ഗതാഗത മേഖലയിൽ വൻ വളർച്ച നേടി അബുദാബി; 90 ദശലക്ഷം പിന്നിട്ട് ബസ് യാത്രകൾ

Updated on

അബുദാബി: 2024 ഇൽ ഗതാഗത മേഖലയിൽ അഭിമാനകരമായ വളർച്ച നേടി അബുദാബി. പൊതു ബസ് യാത്രകളുടെ എണ്ണം 90 ദശലക്ഷം കവിഞ്ഞു. എമിറേറ്റിലെ വിമാനത്താവളങ്ങളിലൂടെ 28 ദശലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിച്ചതായി അധികൃതർ അറിയിച്ചു. 168,000-ത്തിലധികം യാത്രക്കാർ സമുദ്ര ഗതാഗത മാർഗങ്ങൾ ഉപയോഗിച്ചു. മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്‍റെയും (ഡിഎംടി) വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്.

കഴിഞ്ഞ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിൽ ഒന്ന് മേഖലയിലെ പാസഞ്ചർ ഡ്രോണുകളുടെ വിജയകരമായ പരീക്ഷണമായിരുന്നു. ഇതിന്‍റെ ഭാഗമായി രണ്ട് പരീക്ഷണ പറക്കലുകൾ നടന്നു. ആദ്യത്തേതിൽ 350 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള അഞ്ച് സീറ്റുകളുള്ള ഡ്രോണും രണ്ടാമത്തേതിൽ ഏകദേശം 20 മിനിറ്റിനുള്ളിൽ 35 കിലോമീറ്റർ വരെ ദൂരത്തേക്ക് രണ്ട് യാത്രക്കാരെ വഹിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ചെറിയ ഡ്രോണും പരീക്ഷിച്ചു. അബുദാബിയിലുടനീളമുള്ള 20-ലധികം പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്ന മുനിസിപ്പൽ കേന്ദ്രങ്ങൾ വഴി വിവിധ സമൂഹ കേന്ദ്രീകൃത പദ്ധതികൾ നടപ്പാക്കുന്നതിന് ഡിഎംടി മുൻകൈയെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. എമിറേറ്റിലുടനീളം 200-ലധികം പാർക്കുകളും ബീച്ചുകളും തുറന്നതും അൽ ബതീൻ ലേഡീസ് ക്ലബ് വീണ്ടും തുറന്നതും പ്രധാന സാമൂഹ്യ സംരംഭങ്ങളിൽ ഉൾപ്പെടുന്നു.

റിയൽ എസ്റ്റേറ്റ് മേഖലയിൽ ഡിഎംടിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അബുദാബി റിയൽ എസ്റ്റേറ്റ് സെന്‍റർ 28,249 ഇടപാടുകൾ പൂർത്തിയാക്കി ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 24.2% വർദ്ധനയാണ് രേഖപ്പെടുത്തിയത്. മൊത്തം വിപണി മൂല്യം 96.2 ബില്യൺ ദിർഹത്തിലേക്ക് എത്തിക്കുകയും ചെയ്തു. ഇതിൽ 58.5 ബില്യൺ ദിർഹം മൂല്യമുള്ള 16,735 വിൽപ്പന ഇടപാടുകളും 37.7 ബില്യൺ ദിർഹത്തിന്‍റെ 11,514 മോർട്ട്ഗേജ് ഇടപാടുകളും ഉൾപ്പെടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com