അബുദാബി ക്ഷേത്രത്തിൽ നിയമനം ഒഡെപെക് വഴി

വിസയും മെഡിക്കൽ ഇൻഷുറൻസും സൗജന്യമായി നൽകും. വിശദാംശങ്ങൾക്ക് തുടർന്ന് വായിക്കുക...
അബുദാബിയിലെ സ്വാമിനാരായൺ ക്ഷേത്രം.
അബുദാബിയിലെ സ്വാമിനാരായൺ ക്ഷേത്രം.File

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേക്ക് ജനെടെക് സിസിടിവി ഓപ്പറേറ്റർമാരുടെ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർഥിക‍ൾ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവരും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഇംഗ്ലീഷിൽ ആശയവിനിമയവും ഉള്ളവരുമായിരിക്കണം. വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ കമ്പനി സൗജന്യമായി നൽകും.

പ്രവർത്തി പരിചയം - മാർക്കറ്റ് സ്റ്റാൻഡേർഡ് അനുസരിച്ചാണ് ശമ്പളം. ഈ റിക്രൂട്ട്മെന്‍റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റ (ഫോട്ടോ പതിച്ചത്), പാസ്‌പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം 6-ാം തീയതിയ്ക്ക് മുന്നേ gulf@odepc.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്.

വിശദവിവരങ്ങൾക്ക് ഒഡെപെകിന്‍റെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/ 7736496574 / 9778620460.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com