
ഐഐടി: 89 ഒഴിവ്
ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 89 റെഗുലർ ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ നവംബർ 12 വരെ.
തസ്തികകൾ: പിആർഒ, ടെക്നിക്കൽ സൂപ്രണ്ട്, സെക്ഷൻ ഓഫീസർ, ജൂണിയർ സൈക്കോളജിക്കൽ കൗണ്‍സലർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ജൂണിയർ എൻജിനിയർ, ജൂണിയർ ടെക്നിക്കൽ സൂപ്രണ്ട്, അക്കൗണ്ടന്റ്, ജൂനിയർ അസിസ്റ്റന്റ്, ജൂണിയർ ടെക്നീഷൻ, ജൂണിയർ ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ജൂണിയർ ഹോർട്ടികൾച്ചറിസ്റ്റ്. www.iith.ac.in
BEL: 16 ഒഴിവ്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു കീഴിൽ മുംബൈ, വിസാഗ്, ബംഗളൂരു എന്നിവിടങ്ങളിൽ പ്രോജക്ട് എൻജിനിയറുടെ 16 ഒഴിവ്.
കരാർ നിയമനം. നവംബർ 18 വരെ അപേക്ഷിക്കാം. യോഗ്യത: ബിഇ/ബിടെക്, രണ്ട് വർഷ പരിചയം. www.belindia.in
കൊച്ചി മെട്രോയില്‍ ഒഴിവ്
കൊച്ചി മെട്രോ റെയിലിൽ ഒഴിവ്. കരാർ നിയമനം. അവസാന തീയതി നവംബർ 15. അപേക്ഷ കഐംആർഎൽ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമർപ്പിക്കണം.
തസ്തിക: അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി). ഒഴിവ്: 1. യോഗ്യത: എംടെക്/എംഇ (ഫയർ ആൻഡ് സേഫ്റ്റി/സേഫ്റ്റി അല്ലെങ്കിൽ ബിടെക്/ബിഇ (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനിയറിംഗ്), ഒരു വർഷ പിജി ബിരുദം/ഡിപ്ലോമ ഇൻ സേഫ്റ്റി അല്ലെങ്കിൽ ബിടെക്/ബിഇ ഫയർ ആൻഡ് സേഫ്റ്റി എൻജിനിയറിംഗ്, അഞ്ചു വർഷ പരിചയം.
തസ്തിക: ജൂണിയർ എൻജിനിയർ (സിഗ്നലിംഗ്), അസിസ്റ്റന്റ് സെക്ഷൻ എൻജിനിയർ (ടെലികോം, സിഗ്നലിംഗ്). ഒഴിവ് 4. യോഗ്യത: ബിടെക്/ബിഇ/മൂന്നു വർഷ ഡിപ്ലോമ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിംഗ്), 3-5 വർഷ പരിചയം.
തസ്തിക: അസിസ്റ്റന്റ് (മാർക്കറ്റിംഗ്). യോഗ്യത: ബിബിഎ/ബിബിഎം/ബികോം അല്ലെങ്കിൽ എംബിഎ (മാർക്കറ്റിംഗ് സ്പെഷലൈസേഷൻ), രണ്ടു വർഷ പരിചയം. www.kochimetro.org
വിവിധ സര്‍വകലാശാലകളില്‍ നിരവധി ഒഴിവുകള്‍
കുസാറ്റ്: 22
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ വിവിധ വകുപ്പ് വിഭാഗങ്ങളിൽ 22 അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.
ഒഴിവുള്ള വകുപ്പ്/വിഭാഗം: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് (മെക്കാനിക്കൽ, സിവിൽ, കെമിക്കൽ, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, സേഫ്റ്റി), ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസ് (ഇന്റലക്ച്വൽ പ്രോപ്പര്‍ട്ടി റൈറ്റ്സ്), ഫിസിക്കൽ ഓഷനോഗ്രഫി.
www.cusat.ac.in
എംജി: 35
എംജി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ പ്രഫസർ, അസോസിയേറ്റ്/അസിസ്റ്റന്റ് പ്രഫസർമാരുടെ 26 ഒഴിവിലേക്ക് നവംബർ 20 വരെ അപേക്ഷിക്കാം. ഓണ്‍ലൈനിൽ സമർപ്പിക്കുന്ന അപേക്ഷയുടെ ഹാർഡ് കോപ്പിയും അനുബന്ധ രേഖകളും നവംബർ 25 വരെ സർവകലാശാലയിൽ നേരിട്ടു നൽകാം. 2018ലെ യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർക്കാണ് അവസരം.
www.facultyrecruitment.mgu.ac.in
എംജി സർവകലാശാലയിൽ ആറ് സോഫ്റ്റ്വേര്‍ ഡെവലപ്പർ ഒഴിവ്. ഒരു വർഷ കരാർ നിയമനം. നവംബർ 13 വരെ അപേക്ഷിക്കാം.
തസ്തിക: ജൂണിയർ സോഫ്റ്റ്വേര്‍ ഡെവലപ്പർ. യോഗ്യത: ബിഎസ്സി ഐടി/കംപ്യൂട്ടർ സയൻസ് /ബിഎസിഎ എംസിഎ/എംഎസ്സി കംപ്യൂട്ടർ സയൻസ്/ ഐടി/ബിഇ കംപ്യൂട്ടർ സയൻസ്/ഐടി/ബിടെക് സിഎസ്/ഐടി, സമാന മേഖലയിൽ അറിവ്, രണ്ടു വർഷത്തിൽ കൂടുതൽ പരിചയം, ശന്പളം: 21-45, 23,000
തസ്തിക: സീനിയർ സോഫ്റ്റ്വേര്‍ ഡെവലപ്പർ. യോഗ്യത: ബിഎസ്സി ഐടി/കംപ്യൂട്ടർ സയൻസ് /ബിഎസിഎ/എംസിഎ/എംഎസ്സി കംപ്യൂട്ടർ സയൻസ്/ ഐടി/ബിഇ കംപ്യൂട്ടർ സയൻസ്/ഐടി/ബിടെക് സിഎസ്/ഐടി, സമാന മേഖലയിൽ അറിവ്, മൂന്നു വർഷത്തിൽ കൂടുതൽ പരിചയം, ശന്പളം: 23-45, 30,000.
എംജി സർവകലാശാലയിലെ സെന്റർ ഫോർ ഓണ്‍ലൈൻ എജ്യുക്കേഷനിൽ ഓണ്‍ലൈൻ എംബിഎ പ്രോഗ്രാമിന് കോഴ്സ് കോ-ഓർഡിനേറ്റർ (ഓപ്പണ്‍ വിഭാഗം), കോഴ്സ് മെന്റർ (മുസ്ലിം) താത്കാലിക നിയമനം. ഓരോ ഒഴിവു വീതം. ഇന്റർവ്യൂ നവംബർ 13ന്.
എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ ഒരു കംപ്യൂട്ടർ ലാബ് ഇൻ ചാർജ് ഒഴിവ്. താത്കാലിക കരാർ നിയമനം. ഇന്റർവ്യൂ നവംബർ 13ന്.
www.mgu.ac.in
വെറ്ററിനറി:01
വെറ്ററിനറി സർവകാലാശാലയിൽ റിസർച്ച് അസിസ്റ്റന്റിന്റെ ഒരു ഒഴിവ്. യോഗ്യത: എംവിഎസ്സി. അപേക്ഷ ഇ-മെയിലായി അയയ്ക്കണം. അവസാന തീയതി: നവംബർ 10. അപേക്ഷയുടെ പകർപ്പ് തപാലായും അയയ്ക്കണം. അവസാന തീയതി: നവംബർ 15.
brtc@kvasu.ac.in
www.kvasu.ac.in
ഡിജിറ്റൽ:1
ഡിജിറ്റൽ സർവകാലാശാലയിൽ സൈബർ സെക്യൂരിറ്റി ലാബ് ഇൻസ്ട്രക്ടർ ഒഴിവ്. കാലാവധി ഒരു വർഷം. റിക്രൂട്ട്മെന്റ് പോർട്ടൽ വഴി അപേക്ഷിക്കാം.
www.duk.ac.in
അഗ്രികള്‍ച്ചര്‍: 02
കാർഷിക സർവകലാശാലയുടെ മേലേ പട്ടാന്പിയിലെ റീജണൽ അഗ്രികൾചറൽ റിസർച്ച് സ്റ്റേഷനിൽ അസിസ്റ്റന്റ് പ്രഫസർ (പ്ലാന്റ് ബ്രീഡിംഗ് ആൻഡ് ജെനറ്റിക്സ്). രണ്ട് ഒഴിവ്. നവംബർ 15 വരെ അപേക്ഷിക്കാം.
www.kau.in
കരസേനയില്‍ എല്‍എല്‍ബിക്കാര്‍ക്ക് അവസരം
നിയമബിരുദധാരികൾക്കു കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാം. ജെഐജി എൻട്രി സ്കീം 33-ാം ഷോർട്ട് സർവീസ് കമ്മീഷൻഡ് (എൻടി) ഒക്ടോബർ-2024 കോഴ്സിലാണ് അവസരം.
അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും നവംബർ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.ജഡ്ജ്, അഡ്വക്കറ്റ് ജനറൽ ഡിപ്പാർട്ട്മെന്റിൽ ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം ഒഴിവ്: 8 (പുരുഷൻ 4, സ്ത്രീ-4). പ്രായം: 2024 ജൂലൈ ഒന്നിന് 21-27.
യോഗ്യത: 55 ശതമാനം മാർക്കോടെ എൽഎൽബി ബിരുദം (3 വർഷം/5 വർഷം). അപേക്ഷകർ ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ/സ്റ്റേറ്റ് രജിസ്ട്രേഷനു യോഗ്യത നേടിയിരിക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും.
രണ്ടു ഘട്ടങ്ങളായാണു തെരഞ്ഞെടുപ്പ്. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ 49 ആഴ്ച പരിശീലനം.
www.joinindianarmy.nic.in
സി-ഡാക്കില്‍ എന്‍ജിനിയര്‍മാര്‍ക്കും എംസിഎക്കാര്ക്കും നിരവധി അവസരങ്ങള്‍
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിൽ (സി-ഡാക്) വിവിധ തസ്തികകളിലായി 159 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബംഗളൂരുവിലാണ് ഒഴിവ്. അപേക്ഷ ഓണ്‍ലൈനാ യി സമർപ്പിക്കണം. അവസാന തീയതി: നവംബർ 17.
ഒഴിവ്: പ്രോജക്ട് എൻജിനിയർ-90. യോഗ്യത: ഫസ്റ്റ് ക്ലാസോടെയുള്ള ബിഇ/ ബിടെക്/എംസിഎ/തത്തുല്യം അല്ലെങ്കിൽ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ 60 ശതമാനം മാർക്കോടെ പിജി അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം/പിഎച്ച്ഡി.
ഒഴിവ്: സീനിയർ പ്രോജക്ട് എൻജിനിയർ-25. യോഗ്യത-ഫസ്റ്റ് ക്ലാസോടെയുള്ള ബിഇ/ബിടെക്/എംസിഎ/തത്തുല്യം അല്ലെങ്കിൽ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ 60 ശതമാനം മാർക്കോടെ പിജി അല്ലെങ്കിൽ എംഇ/എം.ടെക്/തത്തുല്യം/പിഎച്ച്ഡി.
ഒഴിവ്: വിസിറ്റിംഗ് ഫാക്കൽറ്റി/പാർട്ട് ടൈം ട്രെയിനഴ്സ്- 22. യോഗ്യത: ഫസ്റ്റ് ക്ലാസോടെയുള്ള ബിഇ/ബിടെക്/എംസിഎ/ തത്തുല്യം അല്ലെങ്കിൽ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ 60 ശതമാനം മാർക്കോടെ പിജി അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം/പിഎച്ച്ഡി.
മറ്റു തസ്തികകൾ, ഒഴിവ്: പ്രോജക്ട് മാനേജർ-2, പ്രോജക്ട് ഓഫീസർ-2, പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ്-8, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-3, ടെക്നിക്കൽ അസിസ്റ്റന്റ്-1, അഡ്മിൻ എക്സിക്യൂട്ടീവ്-4, സീനിയർ അസിസ്റ്റന്റ്-1, അസിസ്റ്റന്റ്-1.
സുവോളജിക്കൽ പാർക്ക്: 14 ഒഴിവ്
വനംവകുപ്പിനു കീഴിലെ തൃശൂർ സുവോളജിക്കൽ പാർക്കിൽ 14 ഒഴിവുകളിൽ കരാർ നിയമനം.
നവംബർ 16 വരെ അപേക്ഷിക്കാം.
ഒഴിവുള്ള തസ്തികകൾ: ഇലക്ട്രിക്കൽ സൂപ്പർവൈസർ, അസിസ്റ്റന്റ് പന്പ് ഓപ്പറേറ്റർ, ലാബ് ടെക്നീഷൻ, വെറ്ററിനറി അസിസ്റ്റന്റ്, ജൂണിയർ അസിസ്റ്റന്റ് (സ്റ്റോഴ്സ്), സെക്യൂരിറ്റി ഗാർഡ്.
പിഎസ്സി വിളിക്കുന്നു
65 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 37 തസ്തികയിലാണു നേരിട്ടുള്ള നിയമനം.
മൂന്നു തസ്തികയിൽ തസ്തികമാറ്റം വഴിയും മൂന്നു തസ്തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 22 തസ്തികയിൽ എൻസിഎ നിയമനവുമാണ്. കേരളാ ബാങ്കിൽ 200 അസിസ്റ്റന്റ് മാനേജർ നിയമനം പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെടുന്നു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 29 രാത്രി 12.
നേരിട്ടുള്ള നിയമനം
കേരളാ ബാങ്കിൽ 200 അസിസ്റ്റന്റ് മാനേജർ, 15 പ്രയോറിറ്റി സെക്ടർ ഓഫീസർ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി കംപ്യൂട്ടർ സയൻസ് (ജൂണിയർ), വിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (മലയാളം, സംസ്കൃതം), ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്, എൻസിസി/സൈനികക്ഷേമ വകുപ്പിൽ ക്ലാർക്ക്,
ലാസ്റ്റ് ഗ്രേഡ് സെർവന്റ് (വിമുക്തഭടന്മാർ), ഭവനനിർമാണ ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ്-2, ചലച്ചിത്ര വികസന കോർപറേഷനിൽ റിക്കാർഡിംഗ് അസിസ്റ്റന്റ്, ജല അഥോറിറ്റിയിൽ മൈക്രോ ബയോളജിസ്റ്റ്, ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ്-4,
സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ട്രേഡ്സ്മാൻ (വിവിധ ട്രേഡുകൾ), ജല അഥോറിറ്റിയിൽ ലാബ് അസിസ്റ്റന്റ്, പോലീസ് കോണ്‍സ്റ്റബിൾ ഡ്രൈവർ/വനിതാ പോലീസ് കോണ്‍സ്റ്റബിൾ ഡ്രൈവർ, മിനറൽസ് ആൻഡ് മെറ്റൽസിൽ ജൂണിയർ മെയിൽ നഴ്സ്, കോ-ഓപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് ഫെഡറേഷനിൽ ഫീൽഡ് ഓഫീസർ, അച്ചടി വകുപ്പിൽ അസിസ്റ്റന്റ ടൈം കീപ്പർ.
തസ്തികമാറ്റം
ജല അഥോറിറ്റിയിൽ മൈക്രോ ബയോളജിസ്റ്റ്, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ്-4, കേരളാ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ.
സ്പെഷൽ റിക്രൂട്ട്മെന്റ്
വിഎച്ച്എസ്ഇയിൽ നോണ്‍ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (സീനിയർ), ആരോഗ്യ വകുപ്പിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2, വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്.
എൻസിഎ നിയമനം
ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസി അറബിക്, തയ്യൽ ടീച്ചർ.
keralapsc.gov.in