
ബാങ്ക് ഒഫ് മഹാരാഷ്ട്രയിൽ സ്പെഷലിസ്റ്റ് ഓഫീസർമാരുടെ (സ്കെയിൽ രണ്ട്, മൂന്ന്) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂനയിലെ കേന്ദ്ര ഓഫീസിലും മറ്റു ബ്രാഞ്ചുകളിലുമാണ് ഒഴിവ്. 225 ഒഴിവുകളുണ്ട് ബിരുദവും പ്രവർത്തനപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഐടി സ്പെഷലിസ്റ്റ് ഉൾപ്പെടെയുള്ള ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
സ്കെയിൽ മൂന്ന്
ഇക്കണോമിസ്റ്റ്- രണ്ട്, സെക്യൂരിറ്റി ഓഫീസർ- പത്ത്, സിവിൽ എൻജിനിയർ- ഒന്ന്, ലോ ഓഫീസർ- മൂന്ന്, ഐപി, മാനെജ്മെന്റ് അഡ്മിനിസ്ട്രേറ്റർ- മൂന്ന്, ഡിജിറ്റൽ ബാങ്കിങ്സീനിയർ മാനെജർ- നാല്.
പ്രായപരിധി- 25- 38 വയസ്.
യോഗ്യത: ബിരുദം/ ബിരുദാനന്തരബിരുദം. അഞ്ചു മുതൽ പത്തു വർഷത്തെ പ്രവൃത്തിപരിചയം.
സ്കെയിൽ രണ്ട്
ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ- 50, സിവിൽ എൻജിനിയർ- രണ്ട്, ഇലക്ട്രിക്കൽ എൻജിനിയർ- രണ്ട്, ലോ ഓഫീസർ- ഏഴ്, രാജ്ഭാഷാ ഓഫീസർ- 15, എച്ച്ആർ/ പേഴ്സണൽ ഓഫീസർ- പത്ത്, ഡേറ്റാ അനലിസ്റ്റ്- അഞ്ച്, എപിഐ മാനെജ്മെന്റ് അഡ്മിനിസ്ട്രേറ്റർ- മൂന്ന്, ഡിജിറ്റൽ ബാങ്കിങ്മാനെജർ- എട്ട്, ഐടി സെക്യൂരിറ്റി- അഞ്ച്, മൊബൈൽ ആപ്പ് ഡെവലപ്പർ- പത്ത്, ഡോട്ട് നെറ്റ് ഡെവലപ്പർ- പത്ത്, ജാവാ ഡെവലപ്പർ- പത്ത്,
ക്വാളിറ്റി അഷ്വറൻസ് എൻജിനിയർ- പത്ത്, ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ- അഞ്ച്, യൂനിക്സ്/ ലിനക്സ് അഡ്മിനിസ്ട്രേറ്റർ- അഞ്ച്, നെറ്റ് വർക്ക് ആൻഡ് സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ- 20, വിൻഡോസ് അഡ്മിനിസ്ട്രേറ്റർ- ആറ്, വിഎം വേർ/ വിർച്വലൈസേഷൻ അഡ്മിനിസ്ട്രേറ്റർ- നാല്, മെയിൽ അഡ്മിനിസ്ട്രേറ്റർ- ഒന്ന്,
പ്രൊഡക്ഷൻ സപ്പോർട്ട് അഡ്മിനിസ്ട്രേറ്റേഴ്സ് ഓഫർ ഇഎഫ്ടി സ്വിച്ച്- രണ്ട്, പ്രൊഡക്ഷൻ സപ്പോർട്ട് അഡ്മിനിസ്ട്രേറ്റേഴ്സ് ഫോർ യുപിഐ സ്വിച്ച്- നാല്, വിൻഡോസ് ഡെസ്ക് ടോപ്പ് അഡ്മിനിസ്ട്രേറ്റർ- എട്ട് എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായം: 25- 35 വയസ്.
യോഗ്യത: ബിരുദം/ ബിരുദാനന്തരബിരുദം. ലോ ഓഫീസർമാർക്ക് അഞ്ചു വർഷത്തെയും മറ്റ് തസ്തികകളിലേക്ക് മൂന്നു വർഷത്തെയും പ്രവൃത്തിപരിചയമാണ് വേണ്ടത്.
ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷത്തെ ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത ഇളവുണ്ട്.
ശമ്പളം: സ്കെയിൽ മൂന്നിൽ 63,840- 78,230 രൂപ. സ്കെയിൽ രണ്ടിൽ 48,170- 69,810 രൂപ.
അപേക്ഷാ ഫീസ്: എസ്സി, എസ്ടി ഭിന്നശേഷി വിഭാഗക്കാർക്ക് 118 രൂപയും മറ്റുള്ളവർക്ക് 1180 രൂപയുമാണ്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഓണ്‍ലൈൻ പരീക്ഷയുണ്ടായിരിക്കും. കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാ കേന്ദ്രം.
അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ആറ്. വിശദവിവരങ്ങൾക്ക് www.bankofmaharashtra.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.