
ജർമനിയിലെ 100 നഴ്സിങ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേരളത്തില്‍ നിന്നു ജർമനിയിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്‍റ് നടത്തുന്നതിനുള്ള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിന്‍റെ ഭാഗമായ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലെ 100 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജർമനിയിലെ ഹോസ്പിറ്റലുകളിലേക്കാണ് നിയമനം.
ഉദ്യോഗാർഥികൾ www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന 2025 മേയ് രണ്ടിനകം അപേക്ഷ നല്‍കണം. ഇതിനോടകം ജർമൻ ഭാഷയിൽ ബി1 അല്ലെങ്കില്‍ ബി2 (ഫുള്‍ മോഡ്യൂള്‍) യോഗ്യത നേടിയവര്‍ക്കു മാത്രമേ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ അപേക്ഷ നല്‍കാന്‍ കഴിയൂ. ബിഎസ്‌സി/ജനറൽ നഴ്സിങ്ങാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് പാസായവര്‍ക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മേയ് 31ന് 38 വയസിൽ കൂടരുത്.
ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം 2025 മേയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടത്തും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലേയ്ക്ക് മുന്‍പ് അപേക്ഷ നല്‍കിയവര്‍ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കേണ്ടതില്ല.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യം. കേരളീയരായ ഉദ്യോഗാർഥികൾക്കു മാത്രമാകും ട്രിപ്പിൾ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമൻ ഏജൻസി ഫൊർ ഇന്‍റർനാഷണൽ കോഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്‍റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള.
കൂടുതൽ വിവരങ്ങൾക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.