
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ (ഐബി) സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് (ജനറൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,675 ഒഴിവുകളാണ് ഉള്ളത്. സെക്യൂരിറ്റി അസിസ്റ്റന്റ് / എക്സിക്യൂട്ടീവ്- 1,525. മൾട്ടി ടാസ്കിങ് സ്റ്റാഫ്- 150 എന്നിങ്ങനെയാണ് ഒഴിവുകൾ.
തിരുവനന്തപുരം ഉൾപ്പെടെ 37 സബ്സിഡിയറി ബ്യൂറോകളിലാണ് അവസരം. തിരുവനന്തപുരത്ത് സെക്യൂരിറ്റി അസിസ്റ്റന്റിന്റെ 126 ഒഴിവും മൾട്ടി ടാസ്കിങ് സ്റ്റാഫിന്റെ ആറ് ഒഴിവുമാണ് ഉള്ളത്.
യോഗ്യത: പത്താംക്ലാസ് വിജയം/ തത്തുല്യം. ഏതു സംസ്ഥാനത്തേക്കാണ് അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
പ്രായം: സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 27 വയസും എംടിഎസ് തസ്തികയിലേക്ക് 18- 25 വയസുമാണ് ഉയർന്ന പ്രായം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ഫീസ്: എല്ലാ അപേക്ഷകരും പ്രോസ സിങ് ചാർജായ 450 രൂപ നൽകണം. ഇതു കൂടാതെ ഇഡബ്ല്യുഎസ്, ഒബിസി വിഭാഗത്തിൽ പെടുന്ന പുരുഷ ഉദ്യോഗാർഥികൾ പരീക്ഷാ ഫീസായി 50 രൂപ കൂടി അടയ്ക്കണം.
വിശദവിവരങ്ങൾക്ക് www.mha.gov.in, www.ncs. gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അ