വാപ്കോസ് ലിമിറ്റഡിൽ 275 ഒഴിവുകൾ

അപേക്ഷകർ Diploma/ B.E/ B.Tech/ B.Com/ M.E/ M.Tech (Relevant Engineering) ഇവയിലേതെങ്കിലും കഴിഞ്ഞവരായിരിക്കണം
വാപ്കോസ് ലിമിറ്റഡിൽ 275 ഒഴിവുകൾ

മിനിരത്ന -1 പദവിയുള്ള ഐഎസ്ഒ 9001:2015 സംഘടനയായ വാപ്കോസ് ലിമിറ്റഡിൽ കുച്ച് മേഖലയുടെ ജലവകുപ്പിന്‍റെ ഭാഗമായി വിവിധ ജലസേചന പ്രവർത്തനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്കായിട്ടുള്ള പ്രൊജക്റ്റ് സൂപ്പർവിഷനും പ്രവർത്തനങ്ങൾക്കുമായി ജൂണിയർ ലെവൽ എൻജിനീയർ, ഇന്‍റർമീഡിയറ്റ് ലവൽ സിവിൽ എൻജിനീയർ,സിവിൽ എൻജിനീയർ, സീനിയർ സിവിൽ എൻജിനീയർ, മറ്റു തസ്തികകൾ എന്നിവയിലേക്കായി 275 ഒഴിവുകൾക്ക് വിജ്ഞാപനമായി.

ഇന്നു മുതൽ (16-04-2024) ഏപ്രിൽ 26 വരെ അപേക്ഷിക്കാം. യോഗ്യതകൾക്കും പ്രവർത്തന പരിചയത്തിനും ആനുപാതികമായിരിക്കും ശമ്പളനിർണയം. കരാർ നിയമനമാണ്. ഉദ്യോഗാർഥികൾക്ക് ടിഎയോ ഡിഎ യോ ലഭിക്കുന്നതല്ല.
31.03.2024 ന് 55 വയസ് കവിയാൻ പാടില്ല. അപേക്ഷകൾ വാപ്കോസിന്‍റെ (WAPCOS)ഫോർമാറ്റിലൂടെ മാത്രമേ അയയ്ക്കാവൂ. അപേക്ഷയോടൊപ്പം  അപേക്ഷകർ സ്വയം സാക്ഷ്യപ്പെടുത്തിയ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതാ, പ്രവർത്തന പരിചയ സർട്ടിഫിക്കറ്റുകൾ കൂടി ഹാജരാക്കേണ്ടതാണ്. പ്രവർത്തന പരിചയത്തിനനുസരിച്ച് വെയിറ്റേജ് ലഭിക്കും.

അപേക്ഷകർ Diploma/ B.E/ B.Tech/ B.Com/ M.E/ M.Tech (Relevant Engineering) ഇവയിലേതെങ്കിലും കഴിഞ്ഞവരായിരിക്കണം.

ജൂണിയർ ലവൽ സിവിൽ എൻജിനീയർ,ഇന്‍റർമീഡിയറ്റ് ലവൽ സിവിൽ എൻജിനീയർ,സിവിൽ എൻജിനീയർ,സീനിയർ സിവിൽ എൻജിനീയർ,മറ്റു തസ്തികകൾ എന്നിങ്ങനെയാണ് ഒഴിവുകൾ  വിന്യസിച്ചിരിക്കുന്നത്.  .

താൽപര്യമുള്ള ഉദ്യോഗാർഥികൾ താഴെക്കാണുന്ന മെയിലിൽ ഇങ്ങനെ അപേക്ഷ അയയ്ക്കുക:
 wapcos1maf@yahoo.com & wapcoscvs@gmail.com by 26/04/2024 with subject line as
CV for PMC for EPC works–(Name of Key Position)-(Years of Experience)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com