വെ​​​സ്റ്റ് സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ​​​യി​​​ൽ 3015 അ​​​പ്ര​​​ന്‍റി​​​സ്

ഐ​​​ടി​​​ഐ​​​ക്കാ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 14.
വെ​​​സ്റ്റ് സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ​​​യി​​​ൽ 3015 അ​​​പ്ര​​​ന്‍റി​​​സ്
Updated on

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ജ​​​ബ​​​ൽ​​​പുർ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള വെ​​​സ്റ്റ് സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ​​​യി​​​ൽ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണ് പ​​​രി​​​ശീ​​​ല​​​ന​​​കാ​​​ല​​​യ​​​ള​​​വ്. വി​​​വി​​​ധ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലാ​​​യി 3015 ഒ​​​ഴി​​​വു​​​ണ്ട്. ഐ​​​ടി​​​ഐ​​​ക്കാ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 14.

ട്രേ​​​ഡു​​​ക​​​ൾ: എ.​​​സി മെ​​​ക്കാ​​​നി​​​ക്ക്, ഫു​​​ഡ് പ്രൊ​​​ഡ​​​ക്‌ഷ​​​ൻ (കു​​​ക്ക​​​റി, ജ​​​ന​​​റ​​​ൽ, വെ​​​ജി​​​റ്റേ​​​റി​​​യ​​​ൻ), അ​​​സി​​​സ്റ്റ​​​ന്‍റ് ഫ്ര​​​ണ്ട്‌ ഓ​​​ഫീ​​​സ് മാനെജർ, ബ്ലാ​​​ക്സ്മി​​​ത്ത്, ബു​​​ക്ക് ബൈ​​​ൻ​​​ഡ​​​ർ, കേ​​​ബി​​​ൾ ജോ​​​യി​​​ന്‍റ​​​ർ, കാ​​​ർ​​​പെ​​​ന്‍റ​​​ർ, കം​​​പ്യൂ​​​ട്ട​​​ർ ആ​​​ൻ​​​ഡ് പെ​​​രി​​​ഫ​​​റ​​​ൽ​​​സ് ഹാ​​​ർ​​​ഡ്‌വേ​​​ർ റി​​​പ്പ​​​യ​​​ർ ആ​​​ൻ​​​ഡ് മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് മെ​​​ക്കാ​​​നി​​​ക്ക്, കം​​​പ്യൂ​​​ട്ട​​​ർ നെ​​​റ്റ്‌വ​​​ർ​​​ക്കിം​​​ഗ് ടെ​​​ക്നീ​​​ഷ​​​ൻ, കം​​​പ്യൂ​​​ട്ട​​​ർ ഓ​​​പ്പ​​​റേ​​​റ്റ​​​ർ ആ​​​ൻ​​​ഡ് പ്രോ​​​ഗ്രാ​​​മിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്, ഡെ​​​ന്‍റ​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നീ​​​ഷ​​​ൻ, ഡീ​​​സ​​​ൽ മെ​​​ക്കാ​​​നി​​​ക്ക്, ഡി​​​ജി​​​റ്റ​​​ൽ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ, ഡ്രോ​​​ട്ട്സ്മാ​​​ൻ (സി​​​വി​​​ൽ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ),

ഇ​​​ല​​​ക്‌ട്രീ​​​ഷ്യ​​​ൻ, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് മെ​​​ക്കാ​​​നി​​​ക്ക്, ഫി​​​റ്റ​​​ർ, ഫ്ളോ​​​റി​​​സ്റ്റ് ആ​​​ൻ​​​ഡ് ലാ​​​ൻ​​​ഡ്സ്കേ​​​പ്പിം​​​ഗ്, ഹെ​​​ൽ​​​ത്ത് സാ​​​നി​​​റ്റ​​​റി ഇ​​​ൻ​​​സ്പെ​​​ക്‌ട​​​ർ, ഹോ​​​ർ​​​ട്ടി​​​ക​​​ൾ​​​ച്ച​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്, ഹൗ​​​സ്കീ​​​പ്പ​​​ർ, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി സി​​​സ്റ്റം മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ്, മെ​​​ഷീനി​​​സ്റ്റ്, മേ​​​സ​​​ണ്‍ (ബി​​​ൽ​​​ഡിം​​​ഗ് ആ​​​ൻ​​​ഡ് ക​​​ണ്‍സ്ട്ര​​​ക്‌ട​​​ർ), മെ​​​റ്റീ​​​രി​​​യ​​​ൽ ഹാ​​​ൻ​​​ഡ്‌ലിം​​​ഗ് എ​​​ക്യു​​​പ്മെ​​​ന്‍റ് മെ​​​ക്കാ​​​നി​​​ക്ക് കം ​​​ഓ​​​പ്പ​​​റേ​​​റ്റ​​​ർ, മെ​​​ക്കാ​​​നി​​​ക്ക് (റെ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ൻ, ഇ​​​ല​​‌​ക‌്ട്രി​​​ക്ക​​​ൽ ഡൊ​​​മ​​​സ്റ്റി​​​ക്ക് അ​​​പ്ല​​​യ​​​ൻ​​​സ​​​സ്,

ട്രാ​​​ക‌്ട​​​ർ, മോ​​​ട്ടാ​​​ർ വെ​​​ഹി​​​ക്കി​​​ൾ), മെ​​​ക്കാ​​​നി​​​ക്ക് കം ​​​ഓ​​​പ്പ​​​റേ​​​റ്റ​​​ർ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ സി​​​സ്റ്റം, മ​​​ൾ​​​ട്ടി​​​മീ​​​ഡി​​​യ ആ​​​ൻ​​​ഡ് വെ​​​ബ്പേ​​​ജ് ഡി​​​സൈ​​​ന​​​ർ, പെ​​​യി​​​ന്‍റ​​​ർ, പ്ലം​​​ബ​​​ർ, പ​​​മ്പ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ കം ​​​മെ​​​ക്കാ​​​നി​​​ക്ക്, റി​​​സ​​​പ്ഷ​​​നി​​​സ്റ്റ്/​​​ഹോ​​​ട്ട​​​ൽ ക്ല​​​ർ​​​ക്ക് ഫ്ര​​​ണ്ട്‌ ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്, സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്, സ്വീ​​​യിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി (ക​​​ട്ടിം​​​ഗ്/​​​ടെ​​​യ്‌ല​​​റിം​​​ഗ്), ടെ​​​യ്‌ല​​​ർ (പു​​​രു​​​ഷ​​​ൻ), സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ, ട​​​ർ​​​ണ​​​ർ, വെ​​​ൽ​​​ഡ​​​ർ (ഗ്യാ​​​സ് ആ​​​ൻ​​​ഡ് ഇ​​​ല​​‌​ക‌്ട്രി​​​ക്), വ​​​യ​​​ർ​​​മാ​​​ൻ.

യോ​​​ഗ്യ​​​ത: 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടു​​​കൂ​​​ടി​​​യു​​​ള്ള പ​​​ത്താം​​​ക്ലാ​​​സ് ജ​​​യം, ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ലു​​​ള്ള ഐ​​​ടിഐ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്. പ്രാ​​​യം: ഡി​​​സം​​​ബ​​​ർ 14 ന് 15-24 ​​​വ​​​യ​​​സ്‌​​​സ്. പ​​​ത്താം​​​ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ ല​​​ഭി​​​ച്ച മാ​​​ർ​​​ക്കി​​​ന്‍റെയും ഐ​​​ടി​​​ഐ ട്രേ​​​ഡ് മാ​​​ർ​​​ക്കി​​​ന്‍റെയും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. അ​​​പേ​​​ക്ഷാ ഫീ​​​സ്: 136 രൂ​​​പ (അ​​​ർ​​​ഹ​​​ർ​​​ക്ക് ഇ​​​ള​​​വ്). വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

www.wcr.indianrailways.gov.in

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com