ബിഎആർസി വിളിക്കുന്നു 4374 ഒഴിവുകളിലേക്ക്

ഡയറക്റ്റ് റിക്രൂട്ട്മെന്‍റ്: ടെക്നിക്കൽ ഓഫീസർ/സി ക്ക് 500 രൂപയും അസിസ്റ്റന്‍റ് സയന്‍റിസ്റ്റ്/ബി വിഭാഗത്തിന് 150 രൂപയും ടെക്നിഷ്യൻ /ബി വിഭാഗത്തിന് 100 രൂപയുമാണ് അപേക്ഷാ ഫീസ്
ബിഎആർസി വിളിക്കുന്നു  4374 ഒഴിവുകളിലേക്ക്
Updated on

ഭാഭാ അറ്റോമിക് റിസർച്ച് സെന്‍റർ(BARC)യിൽ 4374 വിവിധ അവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ടെക്നിക്കൽ ഓഫീസർ/സി, സയന്‍റിഫിക്ക് അസിസ്റ്റന്‍റ്/ബി,ടെക്നിഷ്യൻ/ബി, കാറ്റഗറി -1 സ്റ്റൈപന്‍ഡറി ട്രെയ്നി, കാറ്റഗറി-11 സ്റ്റൈപൻഡറി ട്രെയ്നി എന്നിവയിലാണ് ഒഴിവുകൾ.

ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 22-05-2023 (11:59 വരെ).

വിശദ വിവരങ്ങൾ ചുവടെ:

Advt No. 03/2023/BARC .

രണ്ടു തരത്തിലാണ് ഒഴിവുകൾ.നേരിട്ടുള്ള നിയമനവും ട്രെയിനി നിയമനവുമാണവ.

അപേക്ഷാ ഫീസ്:

ഡയറക്റ്റ് റിക്രൂട്ട്മെന്‍റ്: ടെക്നിക്കൽ ഓഫീസർ/സി ക്ക് 500 രൂപയും അസിസ്റ്റന്‍റ് സയന്‍റിസ്റ്റ്/ബി വിഭാഗത്തിന് 150 രൂപയും ടെക്നിഷ്യൻ /ബി വിഭാഗത്തിന് 100 രൂപയുമാണ് അപേക്ഷാ ഫീസ്.ടെക്നിക്കൽ ഓഫീസർ/സി,അസിസ്റ്റന്‍റ് സയന്‍റിസ്റ്റ്/ബി വിഭാഗങ്ങളിൽ പെടുന്നവരിൽ SC/ST, PwBD and Women വിഭാഗങ്ങൾക്ക് ഫീസില്ല.ടെക്നിഷ്യൻ /ബി വിഭാഗത്തിന് SC/ST, PwBD, Ex-servicemen and Women എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല.

സ്റ്റൈപൻഡറി ട്രെയ്നി :

കാറ്റഗറി -1 ന് 250 രൂപയും കാറ്റഗറി -2 ന് 100 രൂപയുമാണ് ഫീസ്. SC/ST, PwBD and Women വിഭാഗങ്ങൾക്ക് ഫീസില്ല.

ഡയറക്റ്റ് റിക്രൂട്ട്മെന്‍റ്:

ടെക്നിക്കൽ ഓഫീസർ/സി- ആകെ ഒഴിവുകൾ 181(ഗ്രൂപ്പ് എ) പേ ലെവൽ-10-തുടക്ക ശമ്പളം-56100.

സയന്‍റിഫിക് അസിസ്റ്റന്‍റ്/ബി -ആകെ 7 ഒഴിവുകൾ(ഗ്രൂപ്പ് ബി) പേ ലെവൽ-6.തുടക്ക ശമ്പളം-35,400.

ടെക്നിഷ്യൻ/ ബി- ആകെ 24 ഒഴിവുകൾ(ഗ്രൂപ്പ് സി) പേ ലെവൽ-3.തുടക്കശമ്പളം-21,700.

ട്രെയ്നിങ് സ്കീം:

കാറ്റഗറി 1-ആകെ ഒഴിവുകൾ 1216.സ്റ്റൈപൻഡ് ആദ്യ വർഷം 24,000,രണ്ടാം വർഷം 26,000.

കാറ്റഗറി 11- ആകെ ഒഴിവുകൾ 2946.സ്റ്റൈപൻഡ് ആദ്യ വർഷം 20,000, രണ്ടാം വർഷം 22,000.

അപേക്ഷകൾക്കും വിശദ വിവരങ്ങൾക്കും https://recruit.barc.gov.in/barcrecruit/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com