
സി-ഡാകിൽ 570 പ്രൊജക്റ്റ് അസോസിയേറ്റ്, എൻജിനീയർ, മാനെജർ ഒഴിവുകൾ. സിഡാകിൽ (സെന്‍റർ ഫൊർ ഡവലപ്മെന്‍റ് ഒഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്) വിവിധ തസ്തികകളിലേക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം.
പരസ്യ നമ്പർ -02/2023
തസ്തികകൾ ഇങ്ങനെ :
ആകെ തസ്തികകൾ 570
പ്രൊജക്റ്റ് അസോസിയേറ്റ്- 30 (പ്രായപരിധി 30 വയസ്)
പ്രൊജക്റ്റ് എൻജിനീയർ-300(പ്രായപരിധി 35വയസ്)
പ്രൊജക്റ്റ് മാനെജർ/പ്രോഗ്രാം മാനെജർ/പ്രോഗ്രാം ഡെലിവറി മാനെജർ/നോളജ് പാർട്ണർ-40(പ്രായപരിധി 50 വയസ്)
സീനിയർ പ്രൊജക്റ്റ് എൻജിനീയർ/മൊഡ്യൂൾ ലീഡ്/പ്രൊജക്റ്റ് ലീഡ്-200(പ്രായപരിധി 40 വയസ്)
ഇളവുകൾ നിയമാനുസൃതം.
അപേക്ഷകർക്ക് ഫീസ് അടയ്ക്കേണ്ടതില്ല.
യോഗ്യത: നിർദ്ദിഷ്ട വിഷയങ്ങളിൽ അംഗീകൃത സർവകലാശാല ബിരുദമോ ബിരുദാനന്തര ബിരുദമോ പിഎച്ച്ഡിയോ ഉണ്ടായിരിക്കണം.
ഓൺലൈനായി അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 20.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് www.cdac.in സന്ദർശിക്കുക.