യു​പി​എ​സ്‌​സി: 69 ഒ​ഴി​വ്

69 Vacancies in UPSC
69 Vacancies in UPSC

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 69 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഡൽഹി സർക്കാരിനു കീഴിൽ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിൽ സ്പെഷലിസ്റ്റ് ഗ്രേഡ് 3 (ജനറൽ സർജറി) തസ്തികയിൽ 24 ഒഴിവും കേന്ദ്ര ജലശക്തി വകുപ്പിനു കീഴിൽ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിൽ സയന്‍റിസ്റ്റ് ബി (സിവിൽ എൻജിനിയറിംഗ്) തസ്തികയിൽ 20 ഒഴിവും സയന്‍റിസ്റ്റ് ബി (എർത്ത് സയൻസസ്) തസ്തികയിൽ 6 ഒഴിവും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പിൽ വിവിധ വിഭാഗങ്ങളിലെ സ്പെഷലിസ്റ്റ് ഗ്രേഡ് 3 തസ്തികയിൽ 16 ഒഴിവുകളുമാണ് ഉള്ളത്www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനിൽ അപേക്ഷിക്കണം. www.upsc.gov.in

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com