ഏഴ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യൻ മെഡിക്കല്‍ പ്രൊഫഷണലുകൾക്ക് സുവർണാവസരം

ഡോക്ടര്‍, നഴ്‌സ്, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍റ്, മിഡൈ്വഫ്, ഫിസിയോതെറാപ്പിസ്റ്റ്, ഡെന്‍റിസ്റ്റ്, ഫാര്‍മസിസ്റ്റ്, ഓഡിയോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവുകൾ
Representative image
ഏഴ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യൻ മെഡിക്കല്‍ പ്രൊഫഷണലുകൾക്ക് സുവർണാവസരംFreepik
Updated on

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ ഏഴു രാജ്യങ്ങള്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള മെഡിക്കല്‍ രംഗത്തെ പ്രൊഫഷണലുകളുടെ കാര്യത്തില്‍ കടുത്ത ക്ഷാമം നേരിടുന്നു.

യൂറോപ്യന്‍ യൂണിയനില്‍ ആകമാനം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും നഴ്‌സിങ് പ്രൊഫഷണലുകളുടെയും കുറവാണ് ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇതു മറികടക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്‍റാണ് ഏക മാര്‍ഗമെന്നു തിരിച്ചറിഞ്ഞ പല സര്‍ക്കാരുകളും കുടിയേറ്റ നിയമങ്ങളില്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

മെഡില്‍ രംഗത്ത് തൊഴിലാളി ക്ഷാമം നേരിടുന്ന രാജ്യങ്ങളില്‍ മുന്നില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, നോര്‍വേ, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക് എന്നിവയാണ്. നിലവില്‍ വിദേശ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡും അയര്‍ലന്‍ഡുമാണ്.

ഡോക്ടര്‍, നഴ്‌സ് തസ്തികകള്‍ കൂടാതെ, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍റ്, മിഡൈ്വഫ്, ഫിസിയോതെറാപ്പിസ്റ്റ്, ഡെന്‍റിസ്റ്റ്, ഫാര്‍മസിസ്റ്റ്, ഓഡിയോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവുകളും നിരവധിയാണ് നികത്തപ്പെടാതെ കിടക്കുന്നത്.

Trending

No stories found.

Latest News

No stories found.