
ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ പ്രവേശനം
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യുമൻ റിസോഴ്‌സസ് ഡെവലപ്‌മെന്‍റിന്‍റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ 2023-24 അധ്യയനവർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ihrd.kerela.gov.in/thss വെബ്‌സൈറ്റ് മുഖേന ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ മുഖേന അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12. ഓൺലൈനായി അപേക്ഷിക്കുന്നവർ അപേക്ഷ പ്രക്രിയ പൂർത്തിയാക്കിയ ശേഷം പ്രസ്തുത വെബ്‌സൈറ്റിൽ നിന്ന് പൂർണ്ണമായ അപേക്ഷ ഡൗൺലോഡ് ചെയ്യണം. ഡൗൺലോഡ് ചെയ്ത അപേക്ഷയും അനുബന്ധ രേഖകളും 110 രൂപ രജിസ്‌ട്രേഷൻ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാർഥികൾക്ക് 55 രൂപ) ജൂൺ 15 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കേണ്ടതാണ്.
ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471-2543888,8547006804), അടൂർ (പത്തനംതിട്ട, 04734-224078, 8547005020), ചേർത്തല, (ആലപ്പുഴ, 0478-2552828,8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013), പീരുമേട് (ഇടുക്കി, 04869-233982, 8547005011/9446849600), മുട്ടം (തൊടുപുഴ, 0486-2255755, 8547005014), കലൂർ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484-2623573, 8547005028), വരടിയം (തൃശൂർ, 0487-2214773, 8547005022), വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012), പെരിന്തൽമണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ്‌സൈറ്റ് ആയ ihrd.ac.in ലും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് email: ihrd.itd@gmail.com
വനിതാ എൻജിനീയറിങ് കോളെജിൽ എൻ.ആർ.ഐ ക്വാട്ടയിൽ ബി.ടെക്
എൽ. ബി. എസ്. സെന്‍റ്റർ ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനീയറിങ് കോളെജിൽ ബി. ടെക് സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്റ്റ്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചുകളിലെ എൻ.ആർ.ഐ ക്വാട്ടയിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി മേയ് 31. ഫോൺ: 9895983656, 9995595456, 9495904240, 9605209257, വെബ്സൈറ്റ്: www.lbt.ac.in.