അഗ്നിവീർ റിക്രൂട്ട്‌മെന്‍റ് റാലി: 16 മുതൽ കൊച്ചിയിൽ

ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടിയ യുവാക്കളാണു റാലിയിൽ പങ്കെടുക്കുന്നത്.
Agniveer Recruitment Rally at kochi
Agniveer Recruitment Rally at kochi

തിരുവനന്തപുരം: അഗ്നിവീർ റിക്രൂട്ട്മെന്‍റ് റാലി 16 മുതൽ 25 വരെ എറണാകുളം മഹാരാജാസ് കോളെജ് സ്റ്റേഡിയത്തിൽ നടത്തും.ബംഗളൂരുവിലെ റിക്രൂട്ടിങ് സോൺ ആസ്ഥനത്തിന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസാണ് റാലി സംഘടിപ്പിക്കുന്നത്. ഏപ്രിൽ 17 മുതൽ 24 വരെ നടത്തിയ ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടിയ കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുമുള്ള യുവാക്കളാണു റാലിയിൽ പങ്കെടുക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഉദ്യോഗാർഥികൾക്കായി അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്. കൂടാതെ, കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കായി സോൾജിയർ നഴ്‌സിങ് അസിസ്റ്റന്‍റ്/നേഴ്‌സിങ് അസിസ്റ്റന്‍റ് വെറ്റിനറി, ശിപായി ഫാർമ, റിലീജിയസ് ടീച്ചർ ജൂനിയർ കമ്മീഷൻഡ് ഓഫിസർ, ഹവിൽദാർ സർവെയർ ഓട്ടോ കാർട്ടോ എന്നീ വിഭാഗങ്ങളിലേക്കുമാണു റാലി സംഘടിപ്പിച്ചിരിക്കുന്നത്.

ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർഥികളുടെ അഡ്മിറ്റ് കാർഡുകൾ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡികളിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് മുഖേന ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളുടെ വ്യക്തിഗത ലോഗിൻ വഴിയും ഡൗൺലോഡ് ചെയ്യാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com