അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി വ്യാഴാഴ്‌ച മുതൽ

ഏ​പ്രി​ൽ 17 മു​ത​ൽ 24 വ​രെ ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ കോ​മ​ണ്‍ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ (സി​ഇ​ഇ) യോ​ഗ്യ​ത നേ​ടി​യ യു​വാ​ക്ക​ൾ​ക്കാ​യാ​ണു റാ​ലി
agniveer
agniveer

ബം​ഗ​ളൂ​രു​വി​ലെ റി​ക്രൂ​ട്ടിം​ഗ് സോ​ണ്‍ ആ​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ആ​ർ​മി റി​ക്രൂ​ട്ടിം​ഗ് ഓ​ഫീ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് വ്യാഴാഴ്‌ച മു​ത​ൽ 25 വ​രെ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ്‌ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തും.

ഏ​പ്രി​ൽ 17 മു​ത​ൽ 24 വ​രെ ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ കോ​മ​ണ്‍ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ (സി​ഇ​ഇ) യോ​ഗ്യ​ത നേ​ടി​യ യു​വാ​ക്ക​ൾ​ക്കാ​യാ​ണു റാ​ലി.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി അ​ഗ്നി​വീ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി, അ​ഗ്നി​വീ​ർ ടെ​ക്നി​ക്ക​ൽ, അ​ഗ്നി​വീ​ർ ക്ലാ​ർ​ക്ക്/​സ്റ്റോ​ർ കീ​പ്പ​ർ ടെ​ക്നി​ക്ക​ൽ, അ​ഗ്നി​വീ​ർ ട്രേ​ഡ്സ്മാ​ൻ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

കേ​ര​ള, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ല​ക്ഷ​ദ്വീ​പ്, മാ​ഹി കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​ർ​ക്ക് സോ​ൾ​ജി​യ​ർ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് വെ​റ്റ​റി​ന​റി, ശി​പാ​യി ഫാ​ർ​മ, റി​ലീ​ജി​യ​സ് ടീ​ച്ച​ർ ജൂ​നി​യ​ർ ക​മ്മീ​ഷ​ൻ​ഡ് ഓ​ഫീ​സ​ർ, ഹ​വി​ൽ​ദാ​ർ, സ​ർ​വേ​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും റാ​ലി വ​ഴി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും.

ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്ത​വ​രു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത ഇ-​മെ​യി​ൽ ഐ​ഡി​ക​ളി​ൽ ല​ഭി​ക്കും. വെ​ബ്സൈ​റ്റി​ലൂ​ടെ വ്യ​ക്തി​ഗ​ത ലോ​ഗി​ൻ വ​ഴി​യും അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. www.joinindianarmy.nic.in

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com