എയിംസ് വിളിക്കുന്നു 3055 നഴ്സിങ് ഓഫീസർ തസ്തികകളിലേക്ക്

ഓൺലൈൻ അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി 05-05-2023
എയിംസ് വിളിക്കുന്നു 3055 നഴ്സിങ് ഓഫീസർ തസ്തികകളിലേക്ക്
Updated on

എയിംസ് നോർസെറ്റ്( NORCET-Nursing Officer Recruitment Common Eligibility Test ) റിക്രൂട്ട്മന്‍റ് -2023 ലേക്ക് ഇപ്പോൾ അപേക്ഷിക്കാം.എയിംസിന്‍റെ വിവിധ സ്ഥാപനങ്ങളിലേക്കാണ് ഒഴിവുകൾ. ഓൺലൈൻ അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി 05-05-2023.

വിശദ വിവരങ്ങൾ ചുവടെ:

പരസ്യ നമ്പർ: 76/2023

അപേക്ഷാ ഫീസ്: ജനറൽ,ഒബിസി ഉദ്യോഗാർഥികൾക്ക് 3000 രൂപ.

എസ് സി,എസ് ടി ഇ ഡബ്ല്യുഎസ് വിഭാഗത്തിന് 2400 രൂപ. പിഡബ്ല്യുഡി വിഭാഗത്തിന് ഫീസില്ല.

അപേക്ഷാ ഫീസ് ഓൺലൈനായി ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴിയോ നെറ്റ് ബാങ്കിങ് മുഖാന്തരമോ അടയ്ക്കാവുന്നതാണ്.

ഓൺലൈൻ അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി 05-05-2023.

പ്രായപരിധി: 18-30 .ഇളവുകൾ നിയമാനുസൃതം.

യോഗ്യത: അപേക്ഷകർ ജിഎൻഎം ഡിപ്ലോമ,ബിഎസ് സി ഹോണേഴ്സ് നഴ്സിങ്,ബിഎസ് സി നഴ്സിങ്, ബിഎസ് സി പോസ്റ്റ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ബേസിക് ബിഎസ് സി നഴ്സിങ് എന്നിവയിലേതിലെങ്കിലും കഴിഞ്ഞിരിക്കണം. വിശദ വിവരങ്ങൾക്ക് www.aiimsexams.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com