ആകാശവാണിയില്‍ അവതാരകർ

തിരഞ്ഞെടുക്കപ്പെടുന്നവരെ ആകാശവാണിയുടെ ആവശ്യാനുസരണം മാത്രമായിരിക്കും പരിഗണിക്കുക
ആകാശവാണിയില്‍ അവതാരകർ
Updated on

ആകാശവാണി ദേവികുളം നിലയത്തില്‍ അവതാരകരുടെ താൽക്കാലിക പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, ശബ്ദ പരിശോധന, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ആകാശവാണിയുടെ ആവശ്യാനുസരണം മാത്രമായിരിക്കും പരിഗണിക്കുക. ഇടുക്കി ജില്ലയില്‍ സ്ഥിരതാമസമുളളവര്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്. പ്രായം 20-നും 50-നും ഇടയിലായിരിക്കണം.

അംഗീകൃത സര്‍വകലാശാല ബിരുദമാണ് വിദ്യാഭ്യാസയോഗ്യത. അപേക്ഷകര്‍ക്ക് പ്രക്ഷേപണ യോഗ്യമായ ശബ്ദം, ഉച്ചാരണശുദ്ധി, മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്, സമകാലിക സംഭവങ്ങള്‍ , കല, സാഹിത്യം, സംസ്‌കാരം മുതലായവയില്‍ ധാരണ എന്നിവ ഉണ്ടായിരിക്കണം. ഹിന്ദി, തമിഴ് ഭാഷകളില്‍ പരിജ്ഞാനം അഭികാമ്യം. അപേക്ഷാ ഫീസ് ജിഎസ്ടി ഉള്‍പ്പെടെ 354 രൂപയാണ്. ഡിമാന്‍ഡ് ഡ്രാഫ്റ്റായോ ഓണ്‍ലൈനിലോ ഫീസടക്കാം.

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ കാക്കനാടുള്ള സിഇപിഇസെഡ് ശാഖലയിലാണ് ഓണ്‍ലൈനായി തുക അടക്കേണ്ടത്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസയോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍, അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടച്ചതിന്‍റെ രേഖ അല്ലെങ്കില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം ദേവികുളം നിലയത്തില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ ഏഴാണ്. അപേക്ഷകരുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും അപേക്ഷയില്‍ സൂചിപ്പിക്കണം. അപേക്ഷ അയക്കാനുള്ള വിലാസം: പ്രോഗ്രാം മേധാവി, ആകാശവാണി, ദേവികുളം -685613. ബാങ്ക് വിവരങ്ങള്‍ താഴെ പറയും പ്രകാരമാണ്. അക്കൗണ്ട് പേര്: പിബിബിസി റെമിറ്റന്‍സ് എസി, അക്കൗണ്ട് നമ്പര്‍: 10295186492, ഐഎഫ്എസ്‌സി: SBIN0009485, എംഐസിആര്‍ കോഡ്: 682002015, ശാഖ: സിഇപിഇസെഡ്, കാക്കനാട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com