അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകൾ

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മെയ് 25
അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകൾ
Updated on

ഐ.സി.ഡി.എസ് വർക്കല അഡിഷണൽ ഓഫീസിന്‍റെ പരിധിയിലുള്ള വർക്കല മുനിസിപ്പാലിറ്റി അങ്കണവാടിയിൽ വർക്കർ, ഹെൽപ്പർ ഒഴിവുകളിലേക്ക് മുനിസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വർക്കർ തസ്തികയിൽ പത്താം ക്ലാസാണ് യോഗ്യത. എഴുത്തും വായനയും അറിയുന്ന പത്താം ക്ലാസ് വിജയിക്കാത്തവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നി സർട്ടിഫിക്കറ്റുകളുടെ പകർപ്പും താത്കാലികമായി ജോലി ചെയ്തിട്ടുണ്ടെങ്കിൽ അതിന്‍റെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു.

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മെയ് 25. അപേക്ഷയുടെ മാതൃകയ്ക്കും വിശദവിവരങ്ങൾക്കും ഐ.സി.ഡി.എസ് വർക്കല അഡിഷണൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com