കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിൽ മിനി നവരക്ത പദവിയുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിൽ മഹാരാഷ്ട്രയിൽ ഉടനീളം പാരാമെഡിക്കൽ ജീവനക്കാരെ ആവശ്യമുണ്ട്. ആകെ ഒഴിവുകൾ 1121. സീനിയർ ഡയാലിസിസ് ടെക്നിഷ്യൻ 357 ഒഴിവുകൾ, ഡയാലിസിസ് ടെക്നിഷ്യൻ 282 ഒഴിവുകൾ, ജൂനിയർ ഡയാലിസിസ് ടെക്നിഷ്യൻ 264 ഒഴിവുകൾ അസിസ്റ്റന്‍റ് ഡയാലിസിസ് ടെക്നിഷ്യൻ 218 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. പ്രായപരിധി 37 വയസ്.ഇളവുകൾ നിയമാനുസൃതം.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ ഏഴ്.വിശദ വിവരങ്ങൾക്കും അപേക്ഷകൾക്കും www.lifecarehll.com/careers. hrhincare@lifecarehll.com.