ഹോട്ടൽ മാനെജ്മെന്‍റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 29
ഹോട്ടൽ മാനെജ്മെന്‍റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം

2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനെജ്മെന്‍റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള എച്ച്.എസ്.ഇ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ (10+2), അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച പരീക്ഷകൾ വിജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള മിനിമം യോഗ്യത മാർക്ക് അതതു കോളെജുകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന യൂണിവേഴ്‌സിറ്റികൾക്കനുസരിച്ചു വ്യത്യസ്തമായിരിക്കും. എൽ.ബി.എസ് സെന്‍റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ BHMCT കോഴ്‌സിന് ചേരാൻ സാധിക്കൂ.

www.lbscentre.kerala.gov.in വഴി ഓൺലൈനായി മേയ് 12 മുതൽ മേയ് 27 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 29. പൊതുവിഭാഗത്തിന് 1,200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ് ഫീസ്. വ്യക്തിഗത വിവരങ്ങൾ മേൽപ്പടി വെബ്സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്‍റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ് ലോഡ് ചെയ്യണം. പരീക്ഷാ തീയതിയും കേന്ദ്രവും പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com