പി.ജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്‍റ് കോഴ്സ്; പ്രവേശനത്തിന് അപേക്ഷിക്കാം

അപേക്ഷാ ഫോം ഓൺലൈനായി മേയ് 27 വരെ സമർപ്പിക്കാം.
പി.ജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്‍റ് കോഴ്സ്; പ്രവേശനത്തിന് അപേക്ഷിക്കാം

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്ററുടെ കീഴിലുള്ള ചൈൽഡ് ഡെവലപ്‌മെന്‍റ് സെന്‍ററിൽ നടത്തി വരുന്ന രണ്ടു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്‍റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ ശാസ്ത്ര വിഷയത്തിൽ ബിരുദം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. സൈക്കോളജിയിലോ ഹോംസയൻസിലോ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. എസ്.ഇ.ബി.സി. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് 45 ശതമാനം മാർക്കും എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസായിരുന്നാലും മതി.

പ്രോസ്പെക്റ്റസ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേയ് 9 മുതൽ മേയ് 25 വരെ ഓൺലൈനിലുടെയോ അല്ലെങ്കിൽ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്‍റെ ശാഖകൾ വഴി വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെലാൻ ഫോം ഉപയോഗിച്ചോ അപേക്ഷാഫീസ് അടയ്ക്കാം. പൊതു വിഭാഗത്തിന് 800 രൂപയും, എസ്.സി./എസ്.ടി. വിഭാഗത്തിന് 400 രൂപയുമാണ്. തുടർന്ന് അപേക്ഷാനമ്പർ, ചെലാൻ നമ്പർ ഇവ ഉപയോഗിച്ച് അപേക്ഷാ ഫോം ഓൺലൈനായി മേയ് 27 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com