ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ്: അപേക്ഷ ക്ഷണിച്ചു

അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ഒക്റ്റോബർ 10
e-health
ഇ ഹെൽത്ത്
Updated on

കൊല്ലം സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താൽക്കാലികാടിസ്ഥാനത്തിൽ ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫിന്‍റെ ഒഴിവിലേക്ക് ഒക്റ്റോബർ 10ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. മൂന്നു വർഷത്തെ ഇലക്‌ട്രോണിക്സ്/ കംപ്യൂട്ടർ ഡിപ്ലോമ, ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്കിങ്/ ഹോസ്പിറ്റൽ മാനെജ്മെന്‍റ് സോഫ്റ്റ് വെയർ ആൻഡ് ഇംപ്ലിമെന്‍റേഷനിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ആണ് യോഗ്യത. വേതനം 17,000 രൂപ. പ്രായപരിധി 18-41.

അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം കോളെജ് ആശുപത്രി സൂപ്രണ്ടിന്‍റെ കാര്യാലയത്തിൽ സമർപ്പിക്കണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com