അസം റൈഫിൾസ് ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മെൻ റിക്രൂട്ട്മെന്‍റ്  2023: 616 ഒഴിവുകൾ

അസം റൈഫിൾസ് ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മെൻ റിക്രൂട്ട്മെന്‍റ് 2023: 616 ഒഴിവുകൾ

ഓൺലൈൻ അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി മാർച്ച് 19.ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായിട്ടാണ് നിയമനം.
Published on

അസം റൈഫിൾസ് ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മെൻ റിക്രൂട്ട്മെന്‍റ് 2023ലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി മാർച്ച് 19.ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായിട്ടാണ് നിയമനം.

അപേക്ഷാഫീസ്: ഗ്രൂപ്പ് ബി യ്ക്ക് 200 രൂപയും ഗ്രൂപ്പ് സിയ്ക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. എസ്സി,എസ്ടി,വനിത,വിമുക്തഭടൻ തുടങ്ങിയ വിഭാഗങ്ങൾക്ക് ഫീസില്ല.പേയ്മെന്‍റ് മോഡ്:എസ്ബിഐ.

ആകെ ഒഴിവുകൾ: 616 വിവിധ ട്രേഡുകളും പ്രായപരിധിയും യോഗ്യതകളും ചുവടെ: ബ്രിഡ്ജ് ആൻഡ് റോഡ്(പുരുഷ വനിതാവിഭാഗങ്ങൾ) പ്രായം-18-23. യോഗ്യത- മെട്രിക്കുലേഷൻ,ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്.

റിലീജിയസ് ടീച്ചർ(പുരുഷൻ) പ്രായം-18-30.യോഗ്യത- സംസ്കൃതത്തിൽ ബിരുദം അല്ലെങ്കിൽ ഹിന്ദിഭൂഷൻ.

ക്ലർക്ക്(പുരുഷ വനിതാവിഭാഗങ്ങൾ) : പ്രായം-18-25.യോഗ്യത-ഇന്‍റർമീഡിയറ്റ് അല്ലെങ്കിൽ പ്ലസ് ടു.

ഓപ്പറേറ്റർ റേഡിയോ ആൻഡ് ലൈൻ(പുരുഷൻ):പ്രായം 18-25.യോഗ്യത-പത്താം ക്ലാസ്,10+12,നിർദിഷ്ട ട്രേഡിൽ ഐടിഐ.

പെഴ്സനൽ അസിസ്റ്റന്‍റ് (പുരുഷ വനിതാവിഭാഗങ്ങൾ): പ്രായം 18-25.യോഗ്യത-ഇന്‍റർമീഡിയറ്റ് അല്ലെങ്കിൽ പ്ലസ് ടു.

ലബോറട്ടറി അസിസ്റ്റന്‍റ്(പുരുഷൻ):പ്രായം 18-23. യോഗ്യത-പത്താംക്ലാസ്. നഴ്സിങ് അസിസ്റ്റന്‍റ്(പുരുഷൻ):പ്രായം 18-23.യോഗ്യത-പത്താംക്ലാസ്. വെറ്ററിനറി ഫീൽഡ് അസിസ്റ്റന്‍റ്(പുരുഷൻ): 21-23.10+12, ഡിപ്ലോമ ഇൻ വെറ്ററിനറി സയൻസ്. ഫാർമസിസ്റ്റ്(പുരുഷ വനിതാവിഭാഗങ്ങൾ): പ്രായം 20-25.10+12 ,ഡിപ്ലോമ,ഡിഗ്രി (ഫാർമസി) വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് https://www.assamrifles.gov.inസന്ദർശിക്കുക.

logo
Metro Vaartha
www.metrovaartha.com