ഏവിയേഷൻ മേഖലയിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സൗജന്യ പരിശീലനവും തൊഴിലും

കേരള നോളെജ് ഇക്കോണമി മിഷന്‍റെ പ്രൈഡ് പദ്ധതിയുടെ ഭാഗമായിട്ടാണ് പരിശീലനം
aviation
ഏവിയേഷൻ
Updated on

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഏവിയേഷൻ മേഖലയിൽ പരിശീലനവും തൊഴിലും നേടാൻ അവസരം. രണ്ട് മാസത്തെ പരിശീലനവും താമസവും സൗജന്യമാണ്. കേരള നോളെജ് ഇക്കോണമി മിഷനും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പ്രൈഡ് (PRIDE) തൊഴിൽ പദ്ധതിയുടെ ഭാഗമായാണ് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഏവിയേഷൻ മേഖലയിൽ പരിശീലനം നൽകുന്നത്.

സർക്കാർ നൽകുന്ന ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ്/സർട്ടിഫിക്കറ്റ് കൈവശമുള്ള ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് കോഴ്സിന് അപേക്ഷിക്കാം. അവസാന തീയതി നവംബർ 27. ബിരുദമാണ് കുറഞ്ഞ വിദ്യാഭാസ യോഗ്യത. ഉയർന്ന പ്രായപരിധി 27 വയസ്സ്. അപേക്ഷകർ നോളെജ് ഇക്കോണമി മിഷന്‍റെ DWMS പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളായിരിക്കണം.

സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് ഓപ്പറേഷൻസ്, കാർഗോ ഓപ്പറേഷൻസ് എക്‌സിക്യുട്ടീവ്, കസ്റ്റമർ സർവീസ് ഏജന്‍റ് തുടങ്ങിയ കോഴ്‌സുകളിലാണ് പരിശീലനം നൽകുന്നത്. കോഴ്‌സ് ഫീ സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പും ലഭിക്കുന്നതാണ്. അപേക്ഷിക്കുന്നവർക്ക് കോഴ്സുകളും തൊഴിൽ സാധ്യതകളും വിശദമാക്കുന്ന ഓൺലൈൻ ഓറിയന്‍റേഷൻ ക്ലാസ് നോളെജ് ഇക്കോണമി മിഷൻ നൽകുന്നതാണ്. കോഴ്സിനൊപ്പം ഇംഗ്ലീഷ് ഭാഷാ പരിശീലനം, അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം എന്നിവയും സൗജന്യമായി ലഭ്യമാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8714611479 എന്ന വാട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com