
എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രി വികസന സമിതിക്കു കീഴില്‍ ബാര്‍ബര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതകള്‍ : എസ്.എസ്.എല്‍.സി, ബാര്‍ബര്‍ പ്രവൃത്തിയില്‍ പരിചയം, കേരള സ്റ്റേറ്റ് ബാര്‍ബര്‍ & ബ്യൂട്ടീഷ്യന്‍ അസോസിയേഷനില്‍ അംഗത്വം ഉണ്ടായിരിക്കണം.
പ്രായം: 2023 ജനുവരി ഒന്നിന് 18 വയസ് തികയണം. 36 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്‍റ് എക്‌സ്ചേഞ്ചില്‍ മാര്‍ച്ച് എട്ടിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458.