ബി.ഫാം: സ്പോട്ട് അലോട്ട്മെന്‍റ്

കേരള പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് അലോട്ട്മെന്‍റ് .
 spot admisson
സ്പോട്ട് അഡ്മിഷൻ
Updated on

2024-25 അധ്യയന വർഷത്തെ ബി.ഫാം കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ട സ്പോട്ട് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്‍റ് നടത്തുന്നു. കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളെജിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് നവംബർ 23 ശനിയാഴ്ച രാവിലെ 11 ന് കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളെജിലും കോഴിക്കോട് ഗവൺമെന്‍റ് കോളെജിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് 25 തിങ്കളാഴ്ച രാവിലെ 11 ന് കോഴിക്കോട് ഗവൺമെന്‍റ് മെഡിക്കൽ കോളെജിലും സ്പോട്ട് അലോട്ട്മെന്‍റ് സംഘടിപ്പിക്കും. കോട്ടയം ഗവൺമെന്‍റ് മെഡിക്കൽ കോളെജിൽ ഒഴിവുള്ള നാല് സീറ്റിലേക്ക് 27 ബുധനാഴ്ച രാവിലെ 11 ന് കോട്ടയം ഗവൺമെന്‍റ് മെഡിക്കൽ കോളെജിലും ആലപ്പുഴ ഗവൺമെന്‍റ് ടി.ഡി മെഡിക്കൽ കോളെജിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് 29 വെള്ളിയാഴ്ച രാവിലെ 11 ന് ആലപ്പുഴ ഗവൺമെന്‍റ് ടി.ഡി മെഡിക്കൽ കോളെജിലും സ്പോട്ട് അലോട്ട്മെന്‍റ് നടക്കും. ഇനി വരുന്ന ഒഴിവുകളും സ്പോട്ട് അലോട്ട്മെന്‍റ് മുഖേന നികത്തും.

കേരള പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് അലോട്ട്മെന്‍റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, അസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമേ പരിഗണിക്കു.

അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാർഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: www.dme.kerala.gov.in.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com