ബിസിസിഎൽ വിളിക്കുന്നു:77 ജൂനിയർ ഓവർമാൻമാരെ

നിർദിഷ്ട മേഖലയിൽ ഡിപ്ലോമ/ഡിഗ്രിയാണ് അപേക്ഷകരുടെ യോഗ്യത.
ബിസിസിഎൽ വിളിക്കുന്നു:77 ജൂനിയർ ഓവർമാൻമാരെ
Updated on

ഭാരത് കോകിങ് കോൾ ലിമിറ്റഡ്(ബിസിസിഎൽ) ജൂനിയർ ഓവർമാൻ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.ആകെ ഒഴിവുകൾ 77. അപേക്ഷകൾ ഒഫ് ലൈനായി ലഭിക്കേണ്ട അവസാന തിയതി 25-05-2023.നിർദിഷ്ട മേഖലയിൽ ഡിപ്ലോമ/ഡിഗ്രിയാണ് അപേക്ഷകരുടെ യോഗ്യത.

അപേക്ഷാഫീസ്: ഒബിസി (NCL) വിഭാഗത്തിന് 1180 രൂപ.എസ് സി, എസ് ടി വിഭാഗത്തിന് ഫീസില്ല.

ഫീസടയ്ക്കേണ്ട വിധം:ഏതെങ്കിലും നാഷണൽ ബാങ്കിൽ നിന്നും ഭാരത് കോകിങ് കോൾ ലിമിറ്റഡിന്‍റെ ധൻബാദ് ശാഖയിലേക്ക് അടയ്ക്കാവുന്ന തരത്തിൽ ഡിമാൻഡ് ഡ്രാഫ്റ്റായി അടയ്ക്കണം.

പ്രായപരിധി: 18നും 33നുമിടയിൽ.ഇളവുകൾ നിയമാനുസൃതം.

അപേക്ഷകർ www.bcclweb.in എന്ന വെബ്സൈറ്റിൽ നിന്നും നിർദ്ദിഷ്ട അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചു വേണം അപേക്ഷ അയയ്ക്കേണ്ടത്.“The General Manager (P&IR), Bharat Coking Coal Limited, Koyla Bhawan, Koyla Nagar,

Post- BCCL Township, Dhanbad, Jharkhand, PIN- 826005” എന്ന വിലാസത്തിൽ 25-05-23 ന് വൈകിട്ട് അഞ്ചു മണിക്കുള്ളിൽ ലഭിക്കത്തക്ക രീതിയിൽ രജിസ്ട്രേഡ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രം അയയ്ക്കുക. എന്തിനു വേണ്ടിയുള്ള അപേക്ഷയാണെന്ന് കൃത്യമായി കവറിനു പുറത്ത് എഴുതിയിരിക്കണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com