ബയോകെമിസ്റ്റ് നിയമനം

താൽപര്യമുളളവർ നിശ്ചിത സമയത്ത് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2665479, 9447900128
ബയോകെമിസ്റ്റ് നിയമനം
Updated on

കേരള ജലകൃഷി വികസന ഏജൻസി (ADAK) സെൻട്രൽ റീജിയണിന്‍റെ കീഴിലുളള അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്‍റർ (AAHC) തേവരയിൽ ഒരു ബയോകെമിസ്റ്റ് തസ്തികയിൽ ദിവസവേതനത്തിൽ നിയമിക്കുന്നതിനായി മേയ് 30ന് ഉച്ചക്ക് 2 മണിക്ക് എറണാകുളത്ത് തേവരയിലെ ADAK –ന്‍റെ റീജിയണൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ബയോകെമിസ്റ്റ് തസ്തികക്ക് ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബയോടെക്‌നോളജി/ ബയോകെമിസ്ട്രിയിലുളള ബിരുദാനന്തര ബിരുദവും.

NABL Accreditation ഉള്ള ലബോറട്ടറിയിൽ ഒരു വർഷം കുറയാത്ത പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബയോകെമിസ്റ്റ് തസ്തികയ്ക്ക് 780 രൂപ ദിവസവേതനമായി ലഭിക്കും.

താൽപര്യമുളളവർ നിശ്ചിത സമയത്ത് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2665479, 9447900128. വിലാസം: സി.സി. 60/3907, കനാൽ റോഡ്, പെരുമാനൂർ, തേവര പി.ഒ. കൊച്ചി 682 015.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com