തൊഴിൽ വാർത്തകൾ (01-03-2024)

പ്രതിമാസം 11000 രൂപയാണ് ഓണറേറിയം. കുക്കിന് മലയാളം എഴുതാനും വായിക്കാനും അറിയണം. 23 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
തൊഴിൽ വാർത്തകൾ (01-03-2024)
Updated on

വാക്ക് ഇൻ ഇന്റർവ്യൂ

കേരള പൊതു വിദ്യഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ, കുക്ക് എന്നീ തസ്തികകളിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാർച്ച് 7ന് രാവിലെ 11 ന് പാലക്കാട് ജില്ലാ പഞ്ചായത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

റസിഡൻഷ്യൽ ടീച്ചർ തസ്തികക്ക് ബിരുദവും ബി.എഡുമാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 11000 രൂപയാണ് ഓണറേറിയം. കുക്കിന് മലയാളം എഴുതാനും വായിക്കാനും അറിയണം. 23 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 7500 രൂപ വേതനം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടിസി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471 2348666. ഇ-മെയിൽ :  keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമനം

എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയില്‍ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് അഞ്ചിന് മുന്‍പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
വിമുക്ത ഭടന്മാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18-41 (നിയമാനുസൃത വയസിളവ് അനുവദനീയം). ശമ്പളം 27900- 63700.
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (എല്‍) ആന്‍ഡ് മലയാളം (എല്‍), കെ.ജി.ടി.ഇ ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ് (എല്‍) ആന്‍ഡ് മലയാളം (എല്‍), കെ.ജി.ടി.ഇ കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422458. 

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com