തൊഴിൽ വാർത്തകൾ (02-02-2024)

അപേക്ഷകൾ ഫെബ്രുവരി 5 നകം tsctrivandrum@yahoo.co.in ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447345031
jobs
jobs

ശുചിത്വ മിഷനിൽ റിസോഴ്‌സ് പേഴ്‌സൺ

കിളിമാനൂർ ബ്ലോക്ക്, വെള്ളനാട് ബ്ലോക്ക്, വർക്കല നഗരസഭ, നെയ്യാറ്റിൻകര നഗരസഭ ,നെടുമങ്ങാട് നഗരസഭ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽ റിസോഴ്‌സ് പേഴ്‌സൺമാരായി പ്രവർത്തിക്കുന്നതിന് ജില്ല ശുചിത്വമിഷൻ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. സോഷ്യൽ വർക്ക്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 45 വയസ്. അപേക്ഷകൾ ഫെബ്രുവരി 5 നകം tsctrivandrum@yahoo.co.in ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447345031.

സ്റ്റാഫ് നഴ്സ് താൽക്കാലിക നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സ്റ്റാഫ് നഴ്സ് തസ്തികയിലേയ്ക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ അഭിമുഖത്തിനായി ക്ഷണിച്ചു.

ജനറൽ നഴ്സിംഗ് മിഡ് വൈഫറി / ബി.എസ്‌സി നഴ്സിംഗ്, കേരള നഴ്സിംഗ് കൗൺസിൽ രജിസട്രേഷൻ എന്നിവയാണ് യോഗ്യത. സർക്കാർ ആശുപത്രികളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.  18നും 41നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 17,000 രൂപ. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനായോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി ഫെബ്രുവരി 19 വൈകിട്ട് അഞ്ചു മണി.

ഇന്‍റർവ്യൂ തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളെജിന്‍റെ വെബ്സൈറ്റിൽ (www.gmckollam.edu.in) പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും, ആയതിന്‍റെ പകർപ്പുകളും സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രി സൂപ്രണ്ടിന്‍റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0474 2575050.

അസിസ്റ്റന്‍റ് പ്രൊഫസർ ഇൻ റേഡിയേഷൻ

ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്‍റ് പ്രൊഫസർ ഇൻ റേഡിയേഷൻ ഫിസിക്സ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ളവർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. ഓപ്പൺ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റു വിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ പരിഗണിക്കുന്നതാണ്. 2024 ജനുവരി 1 ന് 41 വയസ്സ് കവിയാൻ പാടില്ല. നിയമാനുസൃത വയസിളവ് ബാധകമാണ്.

ശമ്പള സ്കെയിൽ 15600-39100. നിശ്ചിത യോഗ്യതയുള്ള ഓപ്പൺ വിഭാഗത്തിലുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 2024 ഫെബ്രുവരി 12 നകം ബന്ധപ്പെട്ട് പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. നിലവിൽ ജോലി ചെയ്ത്കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471- 2330756 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഹയർസെക്കൻഡറി സ്കൂളിൽ നിയമനം

കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കെമിസ്ട്രി (സീനിയർ) തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ശമ്പള സ്കെയിൽ: 55200-115300. പ്രായ പരിധി 2024 ജനുവരി 1 ന് 40 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം).

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 2024 ഫെബ്രുവരി 8 നകം ബന്ധപ്പെട്ട് പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാക്കേണ്ടതാണ്. നിലവിൽ ജോലി ചെയ്ത്കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471- 2330756 എന്ന നമ്പറിൽ ബന്ധപ്പെടുക.

അസിസ്റ്റന്‍റ് മാനെജർ കരാർ നിയമനം

കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്‍റെ കീഴിൽ കുമിളിയിൽ പ്രവർത്തിക്കുന്ന ഹോളിഡേ ഹോമിൽ അസിസ്റ്റന്‍റ് മാനെജർ തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത- ഹോട്ടൽ മാനെജ്‌മെന്‍റ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും കംപ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയം. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അവസാന തീയതി 2024 ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾക്ക് www.labourwelfarefund.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com