തൊഴിൽ വാർത്തകൾ (07-02-2024)

പ്ലസ് ടു വും ലേബൽ പ്രിന്‍റിംഗ് യൂണിറ്റിലെ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത
തൊഴിൽ വാർത്തകൾ (07-02-2024)

ഇൻസ്പെക്ഷൻ സ്റ്റാഫ്, പാക്കിംഗ് അസിസ്റ്റന്‍റ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇൻസ്പെക്ഷൻ സ്റ്റാഫ്/ പാക്കിംഗ് അസിസ്റ്റന്‍റ് തസ്തികയിൽ ഓപ്പൺ, മുസ്ലിം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗക്കാർ, ലാറ്റിൻ കാത്തലിക്/ ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങളിൽ 5 താൽക്കാലിക ഒഴിവുകളുണ്ട്.

പ്ലസ് ടു വും ലേബൽ പ്രിന്‍റിംഗ് യൂണിറ്റിലെ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 01/01/2023 ന് 18-40 നും മധ്യേയായിരിക്കണം പ്രായം. (നിയമാനുസൃത വയസിളവ് ബാധകം). 15500 രൂപയാണ് വേതനം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്‍റ് എക്സ്ചേയ്ഞ്ചുകളിൽ 24 നകം പേര് രജിസ്റ്റർ ചെയ്യണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ സംവരണേതര വിഭാഗക്കാരെയും പരിഗണിക്കും.

ഓവർസീയർ നിയമനം

എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രൊജക്റ്റ് ഓഫീസിന്‍റെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓവർസീയറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 14ന് രാവിലെ 10ന് തിരുവനന്തപുരം എസ്.എസ്.കെ ജില്ലാ ഓഫീസിൽ നടക്കുന്ന ഇന്‍റർവ്യൂവിൽ ഹാജരാകണം. ഫോൺ: 0471-2455590, 2455591.

ദന്തൽ മെക്കാനിക് നിയമനം

തിരുവനന്തപുരം സർക്കാർ ദന്തൽകോളെജിലെ പീഡോഡോൺടിക്സ് വിഭാഗത്തിലേക്ക് ഒരു ദന്തൽ മെക്കാനിക്കിനെ ആവശ്യമുണ്ട്. തസ്തികയിലേക്ക് 650 രൂപ ദിവസ വേതന നിരക്കിൽ എച്ച്.എഡി.എസിനു കീഴിൽ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഫെബ്രുവരി 14 ന് തിരുവനന്തപുരം സർക്കാർ ദന്തൽകോളെജ് പ്രിൻസിപ്പാളിന്‍റെ കാര്യാലയത്തിൽ വെച്ച് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. നിയമനത്തിന്‍റെ കാലാവധി 179 ദിവസം മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. കൂടൂതൽ വിവരങ്ങൾക്ക്: 0471 2528477

ജൂനിയർ ലക്ചറർ വാക് ഇൻ ഇന്‍റർവ്യൂ

ഗവ.നഴ്സിങ്  കോളെജിൽ 2023-24 അധ്യയന വർഷത്തേക്ക് ജൂനിയർ ലക്ചറർമാരുടെ ഒഴിവിലേക്ക് വാക് ഇൻ ഇന്‍റർവ്യൂ നടത്തുന്നു. നിലവിൽ 12 ഒഴിവുകളാണുള്ളത്. പ്രതിമാസ സ്റ്റൈപ്പന്‍റ് 20500 രൂപ. യോഗ്യരായ ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടഫിക്കറ്റുകളുമായി ഫെബ്രുവരി 7ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ഗവ.നഴ്സിങ്  കോളെജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2528601, 2528603 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്‍റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്‍റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് വേണ്ടി 2024 ഫെബ്രുവരി 15ന് സൗജന്യ പ്ലേസ്മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഒഴിവുസംബന്ധമായ വിശദവിവരങ്ങൾക്ക് “National Career Service Centre for SC/STs, Trivandrum” എന്ന ഫേയ്സ്ബുക്ക് പേജ് സന്ദർശിക്കുക.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 13ന് വൈകിട്ട് 5 മണിക്ക് മുമ്പായി https://forms.gle/JtDuBd1ZTYsdRmoB8 എന്ന ഗൂഗിൾ ലിങ്ക് വഴി നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്. അതിനുശേഷം ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റായും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് “National Career Service Centre for SC/STs, Behind Govt. Music College, Thycaud, Trivandrum” എന്ന സ്ഥാപനത്തിലെത്തി ഇന്‍റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2332113 എന്ന ഫോൺ നമ്പറിൽ ഈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com