തൊഴിൽ വാർത്തകൾ (07-09-2023)

jobs
jobs

എംപ്ലോയബിലിറ്റി സെന്‍ററില്‍ അഭിമുഖം

കൊല്ലം ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 12 ന് രാവിലെ 10.30 മണിക്ക് അഭിമുഖം നടത്തും.എസ് എസ് എല്‍ സി, പ്ലസ്ടു, അല്ലെങ്കില്‍ കൂടുതല്‍ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളതും ജില്ലയിലെ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ എല്ലാവര്‍ക്കും മൂന്ന് ബയോഡാറ്റയുമായി എത്തി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.

നൈപുണ്യപരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസുകളും എംപ്ലോയബിലിറ്റി സെന്‍ററില്‍ നടത്തും. ഫോണ്‍ 04742740615, 7012212473.

നൈറ്റ് വാച്ചർ ഒഴിവ്

കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ വിമുക്തഭടൻമാർക്കായി നീക്കിവെച്ച നൈറ്റ് വാച്ചർ തസ്തികയുടെ ഒരു ഒഴിവിലേക്ക് വാക്-ഇൻ-ഇന്‍റർവ്യു നടത്തുന്നു. ശമ്പളം പ്രതിമാസം 18390 രൂപ. യോഗ്യത : മലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനം, തൃപ്തികരമായ സർവീസ് റെക്കോർഡ് ഉള്ള വിമുക്തഭടന്മാർ ആയിരിക്കണം. പ്രായം 2023 സെപ്റ്റംബർ 1 ന് 18 നും 55 നും ഇടയിലായിരിക്കണം. സെപ്റ്റംബർ 13 ന് രാവിലെ 11 ന് തിരുവനന്തപുരം പേരൂർക്കടയിലെ കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ ആസ്ഥാനത്താണ് ഇന്‍റർവ്യൂ നടക്കുക.

തദ്ദേശസ്ഥാപന ട്രൈബ്യൂണലിൽ ഡെപ്യൂട്ടേഷൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണലിന്‍റെ തിരുവനന്തപുരം ഓഫീസിൽ യു.ഡി ക്ലർക്ക് തസ്തികയിൽ (ശമ്പള സ്‌കെയിൽ 35600-75400) ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തിയിൽ ജോലി ചെയ്യുന്നവർക്കും ഒരു വർഷത്തിനകം പ്രൊമോഷൻ ലഭിക്കാൻ സാധ്യതയില്ലാത്തവർക്കും അപേക്ഷിക്കാം. അപേക്ഷ മേലധികാരി മുഖേന സെക്രട്ടറി, ട്രൈബ്യൂണൽ ഫൊർ ലോക്കൽ സെൽഫ് ഗവൺമെന്‍റ് ഇൻസ്റ്റിറ്റ്യൂഷൻസ്, ശ്രീമൂലം ബിൽഡിംഗ്, കോടതി സമുച്ചയം, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഒക്റ്റോബർ 7 നകം ലഭിക്കണം.

വാക് ഇന്‍ ഇന്‍റര്‍വ്യൂ

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഇടുക്കി നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐയില്‍ എസിഡി ഇന്‍സ്ട്രക്റ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 20 ന് രാവിലെ 9.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐടിഐയില്‍ ഹാജരാകണം. പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9895669568, 04862 259045.

അക്കൗണ്ടന്‍റ് ഒഴിവ്

വനിതാ ശിശു വികസന വകുപ്പിലെ പോഷൻ അഭിയാൻ 2.0 യിൽ അക്കൗണ്ടന്‍റ് തസ്തികയിലേക്ക് വിരമിച്ച ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ അക്കൗണ്ടന്‍റായി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം/ഓഡിറ്റ് ഓഫീസറായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. 2023 ജനുവരി 1 അനുസരിച്ച് 65 വയസ് കവിയരുത്. മാസശമ്പളം 30,000 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18 വൈകിട്ട് 5 മണി. അപേക്ഷിക്കേണ്ട വിലാസം ഡയറക്റ്റർ വനിതാ ശിശു വികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം. അപേക്ഷയുടെ മാതൃകക്കായി wcd.kerala.gov.in സന്ദർശിക്കുക.

റിസർച്ച് അസിസ്റ്റന്‍റ് നിയമനം

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫൊർറിസർച്ച് ട്രെയിനിങ് ആൻഡ് ഡവലപ്മെന്‍റ് സ്റ്റഡീസ് ഒഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) വകുപ്പിലേക്ക് 2023-24 സാമ്പത്തിക വർഷത്തെ വിവിധ പദ്ധതികളിലെ താൽക്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസിസ്റ്റന്‍റ് തസ്തികയിലേക്കാണു നിയമനം. അപേക്ഷകർക്ക് 01.01.2023ന് 36 വയസ് കവിയരുത്. പട്ടികജാതി/വർഗ പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികജാതി, പട്ടികവർഗ സമുദായക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക്: www.kirtads.kerala.gov.in സന്ദർശിക്കുക.

കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) ടൂറിസം/ മാർക്കറ്റിംഗ് / ഹോട്ടൽ ഹോസ്പിറ്റാലിറ്റി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് കിറ്റ്‌സിലെ വിവിധ സെന്‍ററുകളിലേയ്ക്ക് ഗസ്റ്റ് ഫാക്കൽറ്റി തസ്തികകളിലേയ്ക്ക് വാക്ക്-ഇൻ ഇന്‍റർവ്യു നടത്തുന്നു. ടൂറിസം മാർക്കറ്റിംഗ് തസ്തികയ്ക്ക് വേണ്ട യോഗ്യത 60ശതമാനം  മാർക്കോടെ എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം/എം.റ്റി.റ്റി.എം. ബിരുദവും യു.ജി.സി. നെറ്റും.

ഹോട്ടൽ – ഹോസ്പിറ്റാലിറ്റി മാനെജ്‌മെന്‍റ് തസ്തികയിലേയ്ക്കുള്ള യോഗ്യത 60ശതമാനം  മാർക്കോടെ ഹോട്ടൽ മാനെജ്‌മെന്‍റിൽ ബിരുദം. യോഗ്യത/ വയസ് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ വിശദമായ അപേക്ഷയുമായി കിറ്റ്‌സിന്‍റെ തൈക്കാടുള്ള തിരുവനന്തപുരം ക്യാംപസിൽ സെപ്റ്റംബർ എട്ടിന് രാവിലെ 10 മണിക്ക് വാക്ക് -ഇൻ ഇന്‍റർവ്യൂന് ഹാജരാകണം. വിശദവിവരത്തിന്  www.kittsedu.org/  0471-2327707/2329468 എന്നിവയിൽ ബന്ധപ്പെടാം.

കിക്മയിൽ അസിസ്റ്റന്‍റ് പ്രൊഫസർ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന്‍റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനെജ്‌മെന്‍റിൽ (കിക്മ – ബി സ്‌കൂൾ) അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തും. ബി.ടെക്, എം.ബി.എ യോഗ്യത ഉളളവർക്ക് മുൻഗണന.

അഭിമുഖം 12 ന്  രാവിലെ 10 ന് കിക്മ ക്യാംപസിൽ നടക്കും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9447002106, 9288130094.

ബോണ്ടഡ് ലക്ചറർമാരുടെ ഒഴിവ്

ആലപ്പുഴ ഗവൺമെന്‍റ് നഴ്‌സിങ് കോളെജിൽ 2023-24 അധ്യയന വർഷം ബോണ്ടഡ് ലക്ചറർമാരുടെ ഒമ്പത് ഒഴിവുകളിൽ വാക്-ഇൻ-ഇന്‍റർവ്യു നടത്തും. പ്രതിമാസ സ്റ്റൈപന്‍റ് 20500 രൂപ. ബി.എസ്‌സി നഴ്‌സിങ് വിജയിച്ച കെ.എൻ.എം.സി രജിസ്‌ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 40 ൽ താഴെയായിരിക്കണം. എസ്.സി/എസ്.ടി ഉദ്യോഗാർഥികൾക്ക് നിയമാനുസൃത വയസിളവുണ്ട്. വിശദമായ ബയോഡേറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 7 ന് രാവിലെ 11 ന് ആലപ്പുഴ ഗവ. നഴ്‌സിങ് കോളെജിൽ എത്തണം.

ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ പരീക്ഷ ഒക്റ്റോബറിൽ

ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഒക്റ്റോബറിൽ ഓൺലൈൻ പരീക്ഷ നടത്തും. പരീക്ഷാത്തീയതി പിന്നീട് അറിയിക്കും. മറ്റു വിവരങ്ങൾ  www.ssckkr.kar.nic.inhttps://ssc.nic.in  എന്നീ  വെബ്സൈറ്റുകളിൽ ലഭിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com