
ആര്‍ പി/ഫെസിലിറ്റേറ്റര്‍മാര്‍ക്ക് അവസരം
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, കോളജ് തലങ്ങളില്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ദീപ്തം – കണ്‍സെന്റ്- ജന്‍ഡര്‍ @ സ്‌കൂള്‍ ലിംഗാധിഷ്ഠിത ബോധവത്ക്കരണ പരിപാടിയിലേക്ക് ആര്‍ പി/ഫെസിലിറ്റേറ്റര്‍മാര്‍ക്ക് അവസരം. എം എസ് ഡബ്ല്യു/ എം എ സോഷ്യോളജി/ എം എ സൈകോളജി യോഗ്യതയും പ്രവര്‍ത്തിപരിചയമുള്ളവര്‍ ബയോഡേറ്റയും സ്വയംസാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പുമായി നവംബര്‍ 15നകം കുടുംബശ്രീ ജില്ലാ മിഷന്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം. 691013 വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 8281726466, 7902716852.
വാക്ക്-ഇൻ ഇന്‍റർവ്യൂ
തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജിൽ ഒരു വർഷത്തേക്ക് നഴ്‌സിങ് ട്യൂട്ടർ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് വാക്ക്-ഇൻ ഇന്‍റർവ്യൂ നടത്തും.
പ്രതിമാസ സ്റ്റൈപ്പന്‍റ് 20,500 രൂപ. യോഗ്യത: നഴ്സിംഗിൽ എം.എസ്‌സിയും കെ.എൻ.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 14 ന് രാവിലെ 10 ന് തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജിൽ ഹാജരാകണം.
അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന നാഷണൽ സർവീസ് സ്കീം ഓഫീസിലെ ഓഫീസ് അറ്റൻഡന്‍റ് തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഓഫീസ് അറ്റൻഡന്‍റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള അപേക്ഷയും മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യ പത്രവും അടങ്ങിയ അപേക്ഷ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ, സംസ്ഥാന എൻ.എസ്.എസ് സെൽ, 4-ാം നില, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ 27 ന് വൈകിട്ട് അഞ്ചിനകം നൽകണം. വിശദ വിവരങ്ങൾ ഓഫീസ് പ്രവർത്തന സമയത്ത് ലഭിക്കും