തൊഴിൽ വാർത്തകൾ (09-02-2024)

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി നൽകണം.
തൊഴിൽ വാർത്തകൾ (09-02-2024)

മാത്സ് ടീച്ചർ

ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ മാത്സ് (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിര ഒഴിവുണ്ട്. 50 ശതമാനം മാർക്കിൽ കുറയാത്ത മാത്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബി.എഡ്, സെറ്റ്/നെറ്റ്, എം.എഡ്, എം.ഫിൽ, പി.എച്ച്.ഡി തത്തുല്യ യോഗ്യതയും വേണം. 45600-95000 രൂപയാണ് ശമ്പള സ്കെയിൽ. 01.01.2023ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം).

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 17നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി നൽകണം.

ദേവസ്വം ബോർഡിൽ പി ആർ ഒ

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ലിക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ: 11/2023) തസ്തികയുടെ എഴുത്തുപരീക്ഷ ഫെബ്രുവരി 18ന് രാവിലെ 10 മുതൽ 12.30 വരെ തിരുവനന്തപുരം എസ്.എം.വി ഗവ. മോഡൽ ഹൈസ്കൂളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in

അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്

സംസ്ഥങാനത്തെ വിവിധ സർക്കാർ /പൊതുമേഖലാ /സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപരം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററും ചേർന്ന് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു.

ത്രിവത്സര പോളിടെക്സിക് ഡിപ്ലോമ, ബി.ടെക്, ബി.എ, ബി.എസ്.സി, ബി.കോം പാസ്സായി അഞ്ച് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം. ബി.ടെക്, ബി.എ, ബി.എസ്.സി, ബി.കോം കുറഞ്ഞത് 9000 രൂപയും, ഡിപ്ലോമ കുറഞ്ഞത് 8000 രൂപയും സ്റ്റൈപന്റ് ലഭിക്കും. പരിശീലനത്തിനു ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുണ്ട്.

താല്പര്യമുള്ളവർ എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം ഇമെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും, പകർപ്പുകളും വിശദമായ ബയോഡാറ്റയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 29 നു രാവിലെ 9 നു ഇടുക്കി നെടുങ്കണ്ടം ഗവ. പോളിടെക്നിക്കിൽ ഇന്റർവ്യൂന് ഹാജരാകണം. അപേക്ഷകന്റെ ഇഷ്ടാനുസരണം ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാം. സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക് ലിസ്റ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ കരുതണം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററിൽ 27നു മുൻപ് sdcentre.org വഴി രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2556530.

സീനിയർ ടെക്നിക്കൽ കൺസൾട്ടന്റ്

(ഏവിയേഷൻ) നിയമനത്തിന് സംസ്ഥാന സർക്കാർ അപേക്ഷ ക്ഷണിച്ചു. ബിരുദവും ഏവിയേഷൻ മേഖലയിൽ 20 വർഷവും പരിചയവുമുള്ളവർക്ക് അപക്ഷിക്കാം. വിരമിച്ച ഡി.ജി.സി.എ/എ.എ.ഐ., സായുധസേന വിഭാഗത്തിലെ കമ്മീഷൻഡ് ഓഫീസർമാർ എന്നിവർക്ക് പരിഗണന ലഭിക്കും. 1,50,000 രൂപ പ്രതിമാസ വേതനം ലഭിക്കും. നിശ്ചിത മാതൃകയിലുള്ള പ്രൊഫോമയിൽ അപേക്ഷ സെക്രട്ടറി, ഗതാഗത വകുപ്പ്, മെയിൻ ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ ഫെബ്രുവരി 20ന് വൈകിട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com