തൊഴിൽ വാർത്തകൾ (12-02-2024)

വിശദവിവരങ്ങൾക്ക് www.rcctvm.gov.in.
jobs
jobs

റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോതെറാപ്പി ടെക്‌നോളോജിസ്റ്റ് തസ്തികയിലേക്ക് നിയമിക്കുന്നതിന് ഫെബ്രുവരി 21നു വാക് ഇൻ ഇന്‍റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.rcctvm.gov.in.

റൂസയിൽ പ്രോഗ്രാം മാനെജർ

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന റൂസാ സംസ്ഥാന പ്രോജക്റ്റ് ഡയറക്റ്ററേറ്റിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം മാനെജർ തസ്തികയിലെ ഒരു ഒഴിവിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം 36,000 രൂപ (പ്രതിമാസം കൺസോളിഡേറ്റഡ്) പ്രായം: 22നും 40നും മധ്യേ, ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള മികച്ച ആശയവിനിമയശേഷി നിർബന്ധമാണ്. ബിരുദാനന്തര ബിരുദവും, കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലോ/പദ്ധതികളിലോ, അല്ലെങ്കിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ/പദ്ധതികളിലോ സമാന തസ്തികയിലുള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം.

മതിയായ പ്രവൃത്തിപരിചയവും ആശയവിനിമയശേഷിയും ഉള്ളവരുടെ അഭാവത്തിൽ കേന്ദ്രസർക്കാരുമായോ സംസ്ഥാന സർക്കാരുമായോ ബന്ധപ്പെട്ട പദ്ധതികളിൽ സമാന തസ്തികയിൽ ജോലി ചെയ്തിട്ടുള്ളവരിൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഇംഗ്ലീഷിലും ഹിന്ദിയിലും മികച്ച ആശയവിനിമയശേഷിയും ഉള്ള സ്വകാര്യമേഖലയിൽ നിന്നുള്ളവരെ പരിഗണിക്കും.

സ്‌കിൽ ടെസ്റ്റും അഭിമുഖവും മുഖേനയായിരിക്കും തെരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ വിശദമായ ബയോ ഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26 ന് വൈകിട്ട് അഞ്ചു മണി. വിലാസം. കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്‌സിറ്റി പി.ഒ., തിരുവനന്തപുരം – 695034. ഇ-മെയിൽ keralarusa@gmail.com, ഫോൺ നമ്പർ – 0471-2303036.

വാക് ഇൻ ഇന്‍റർവ്യൂ 24ന്

വനിത ശിശു വികസന വകുപ്പിന്‍റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ ഹൗസ് മദർ  തസ്തികയിലേക്ക് വാക് ഇൻ ഇന്‍റർവ്യൂ നടത്തും. നാല് ഒഴിവുകളുണ്ട്. സോഷ്യൽ വർക്ക്, സോഷ്യോളജി, സോഷ്യൽ സയൻസ്, സൈക്കോളജി എന്നിവയിൽ ഏതെങ്കിലും ബിരുദമാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. സ്ത്രീകളുടേയും കുട്ടികളുടേയും മേഖലയിലുള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമായും ഉണ്ടായിരിക്കണം. പ്രതിമാസം വേതനം 22,500 രൂപ.

നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 24 ന് രാവിലെ 10ന് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കുന്ന ഇന്‍റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്റ്റർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com