തൊഴിൽ വാർത്തകൾ (13-09-2023)

jobs
jobs

കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് നിയമനം

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾ : www.erckerala.org ൽ.

എജ്യൂക്കേറ്റർ ഒഴിവ്

സെന്‍റർ ഫൊർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ ഒഴിവുള്ള എജ്യൂക്കേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 30 വൈകിട്ട് അഞ്ചു മണി. കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംബന്ധിച്ച വിശദവിവരം https://kscsa.org ൽ ലഭിക്കും.

സെക്യൂരിറ്റി നിയമനം

കൊല്ലം വെളിനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എച്ച് എം സി മുഖേന സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി വിമുക്തഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സെപ്റ്റംബര്‍ 20 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍ . ഓയൂര്‍ പി.ഒ – 691510 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0474 2467167.

റസിഡന്‍റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന്‍റെ അമൃതകുളത്ത് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ കരാര്‍ വ്യവസ്ഥയില്‍ റസിഡന്‍റ് ട്യൂട്ടര്‍മാരെ നിയമിക്കും. കോളെജ് അധ്യാപകര്‍ /ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടുവരെയാണ് ജോലിസമയം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റ, പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന അസല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 18 രാവിലെ 11ന് കൊല്ലം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ – 0474 2794996.

ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജില്‍ ഒഴിവുള്ള ഇലക്‌ട്രിക്കല്‍ വിഭാഗം ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എസ് ബി റ്റി ഇയില്‍ നിന്ന് ലഭിച്ച ഡിപ്ലോമ. വിദ്യാഭ്യാസ യോഗ്യതയുടെയും അക്കാഡമിക് പ്രവര്‍ത്തിപരിചയത്തിന്‍റെയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബര്‍ 19 രാവിലെ 10ന് ഹാജരാകണം പാന്‍ – ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. ഫോണ്‍ 0475 2910231.

ക്ലര്‍ക്ക് നിയമനം

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിലെ (കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്‍) ഒഴിവുള്ള ക്ലര്‍ക്ക് തസ്തികയില്‍ കണ്‍സോളിഡേറ്റഡ് മാസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും യോഗ്യത : ബികോം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വിദ്യാഭ്യാസയോഗ്യതയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 18ന് രാവിലെ 10ന് ഹാജരാകണം. ഫോണ്‍ 0475 2910231.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com