തൊഴിൽ വാർത്തകൾ(14-06-23)

ജൂൺ 19 വൈകിട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും dsya.kerala.gov.in ൽ ലഭ്യമാണ്
തൊഴിൽ വാർത്തകൾ(14-06-23)

മെഡിക്കൽ ഓഫീസര്‍

ഹോമിയോപ്പതി വകുപ്പില്‍ നാച്ചുറോപ്പതി മെഡിക്കൽ ഓഫീസര്‍ തസ്തികയില്‍ താൽക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾവിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകലുമായി ജൂണ്‍ 19 ന് രാവിലെ 11 ന് വയനാട്‌ സിവില്‍ സ്റ്റേഷനിലെ മെഡിക്കൽ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍ : 04936 205949.

സ്പോർട്സ് സ്കൂളുകലിൽ താൽക്കാലിക ഒഴിവുകൾ

കായിക യുവജനകാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം (തൃശൂർ) സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് ഗ്രൗണ്ട്സ്മാൻ കം ഗാർഡനർ, വാർഡൻ കം ട്യൂട്ടർ, കെയർടേക്കർ, ധോബി, സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

പൂരിപ്പിച്ച അപേക്ഷാഫോം ഡയറക്റ്ററേറ്റ് ഒഫ്സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന മെയിലിലേക്കോ അയയ്ക്കാം. ജൂൺ 19 വൈകിട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും dsya.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471-2326644.

ഇന്‍റർവ്യൂ

കോഴിക്കോട് കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എന്‍ജിനിയറിങ്), ഐ ടി ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവിൽ, ഐ ടി ഐ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ നിയമിക്കുന്നതിനായി ജൂൺ 19 ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസിൽ ഇന്‍റർവ്യൂ നടത്തുന്നു. യോഗ്യതയുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ട് ഇന്‍റർവ്യൂവിന് ഹാജരാകണം.

തൊഴിലുറപ്പ് തൊഴിലാളികൾ ആധാര്‍ രജിസ്റ്റര്‍ ചെയ്യണം

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2023 ജൂണ്‍ 30 മുതല്‍ തൊഴില്‍ ആവശ്യപ്പെടുന്നത് മുതല്‍ വേതന വിതരണം വരെ പൂര്‍ണമായി ആധാര്‍ അധിഷ്ഠിതമായി നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ചെയ്തതിന്‍റെ വേതനം ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക്/പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് വഴി മാത്രമേ ഇനി മുതല്‍ ലഭ്യമാകൂ. അതിനാല്‍ ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി എടുക്കുന്ന എല്ലാ തൊഴിലാളികലുടെയും ആധാര്‍ തൊഴിലുറപ്പ് പദ്ധതിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികളും ജൂണ്‍ 20 ന് മുമ്പ് ആധാര്‍ കാര്‍ഡിന്‍റെ കോപ്പിയും മൊബൈല്‍ നമ്പറും സഹിതം അവരവരുടെ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗവുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചു.

താലൂക്ക് ആശുപത്രിയില്‍ നഴ്സ്, ഡി.ടി.പി ഓപ്പറേറ്റര്‍

മലപ്പുറം താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകലിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 16 ന് രാവിലെ 10.30ന് അഭിമുഖം നടക്കും. സർക്കാർ അംഗീകൃത ജി എൻ എം/ബി എസ് സി നഴ്‌സിങ് കോഴ്‌സ് ജയിച്ച് നഴ്‌സിങ് കൗൺസിലിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് സ്റ്റാഫ് നഴ്‌സ് അഭിമുഖത്തിനും പ്ലസ് ടു , കംപ്യൂർ ആപ്ലിക്കേഷനിൽ ഡിപ്ലോമ, മലയാളം ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനമുള്ളവർക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖത്തിലും പങ്കെടുക്കാം. യോഗ്യരായവർ ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് അര മണിക്കൂർ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0483 2734866.

സഖി സെന്‍ററില്‍ കരാർ നിയമനം

പെരിന്തൽമണ്ണ സഖി വൺസ്‌റ്റോപ്പ് സെന്‍ററിലേക്ക് മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക്, സെക്യൂരിറ്റി ഗാർഡ്/നൈറ്റ് ഗാർഡ് എന്നീ തസ്തികകലിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എഴുത്തും വായനയും അറിയുന്ന ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യതയുള്ള 25നും 40നും പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക് തസ്തികയിലേക്ക് ഒരൊഴിവാണുള്ളത്. സെക്യൂരിറ്റി ഗാർഡ്/നൈറ്റ് ഗാർഡ് തസ്തികയിൽ രണ്ട് ഒഴിവുകലുണ്ട്. പ്രതിമാസം 12,000 രൂപ വേതനം നൽകും. ജൂൺ 30ന് രാവിലെ 10.30ന് പെരിന്തൽമണ്ണ പട്ടാമ്പി റോഡിന് സമീപത്തെ സബ് കലക്റ്ററുടെ കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച നടക്കും. രാവിലെ 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ഫോൺ: 8281999059.

അഭിമുഖം ജൂൺ 27ന്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളെജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ ട്രേഡ്സ്മാൻ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 27ന് രാവിലെ 10ന് കോളെജിൽ നടത്തും. രണ്ട് ഒഴിവുകളാണുള്ളത്. ഐ.ടി.ഐ/ടി.എച്ച്.എസ്.എൽ.സി/വി.എച്ച്.എസ്.സി (സിവിൽ) എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.

സ്പോർട്സ് സ്കൂളുകളിൽ താൽക്കാലിക ഒഴിവുകൾ

കായിക യുവജനകാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം (തൃശ്ശൂർ) സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് ഗ്രൗണ്ട്സ്മാൻ കം ഗാർഡനർ, വാർഡൻ കം ട്യൂട്ടർ, കെയർടേക്കർ, ധോബി, സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

പൂരിപ്പിച്ച അപേക്ഷാഫോം ഡയറക്റ്ററേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന മെയിലിലേക്കോ അയയ്ക്കാം. ജൂൺ 19 വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും dsya.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471-2326644.

Trending

No stories found.

Latest News

No stories found.