തൊഴിൽ വാർത്തകൾ (14-11-2023)

ഫോട്ടോ, തിരിച്ചറിയല്‍ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമര്‍പ്പിക്കണം
തൊഴിൽ വാർത്തകൾ (14-11-2023)

ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന ശുചിത്വമിഷനിൽ ഡയറക്ടർ (ദ്രവമാലിന്യ പരിപാലനം) തസ്തികയിലെ ഒരു ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള വാട്ടർ അതോറിറ്റി, ഇതര സർക്കാർ വകുപ്പുകൾ മുതലായവയിലെ എക്സിക്യൂട്ടീവ് എൻജിനീയർ/സൂപ്രണ്ടിങ് എൻജിനീയർ/ഡെപ്യൂട്ടി ചീഫ് എൻജിനീയർ തസ്തികയിലോ സമാന തസ്തികയിലോ സേവനം അനുഷ്ഠിക്കുന്നവരും എൻവയോൺമെന്റൽ എൻജിനീയറിങ്/വാട്ടർ ആൻഡ് സാനിറ്റേഷൻ എൻജിനീയറിങ് എന്നിവയിൽ എം.ടെക് ബിരുദമുള്ളവരും ആയിരിക്കണം. ഐ.ഐ.ടി/എൻ.ഐ.ടി മുതലായ സ്ഥാപനങ്ങളിൽ നിന്ന് എം.ടെക് പൂർത്തീകരിച്ചവർക്കും ദ്രവ മാലിന്യ പരിപാലന രംഗത്ത് പ്രവർത്തന പരിചയമുള്ളവർക്കും മുൻഗണന.

താത്പര്യമുള്ള അപേക്ഷകർ കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള അപേക്ഷയും വകുപ്പു മേധാവിയുടെ നിരാക്ഷേപപത്രവും സഹിതം നവംബർ 25ന് മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്സ്, ഫോർത്ത് ഫ്ലോർ, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ നേരിട്ടോ, തപാലിലോ ലഭ്യമാക്കണം.

സൈബർ വൊളന്റിയര്‍ നിയമനത്തിന് 25 വരെ അപേക്ഷിക്കാം

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷന്‍ തലത്തില്‍ സൈബര്‍ വൊളന്റിയര്‍മാരെ നിയോഗിക്കുന്നു. cybercrime.gov.in എന്ന നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ മുഖേനയാണ് സൈബര്‍വാളന്റിയറായി നിയമിതരാകാന്‍ അപേക്ഷിക്കേണ്ടത്. ഈ വെബ്സൈറ്റില്‍ സൈബര്‍ വൊളന്റിയര്‍ എന്ന വിഭാഗത്തില്‍ registration as a volunteer എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. സൈബര്‍ അവയര്‍നെസ് പ്രൊമോട്ടര്‍ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 2023 നവംബര്‍ 25.

ഫോട്ടോ, തിരിച്ചറിയല്‍ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമര്‍പ്പിക്കണം. രജിസ്ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല. സൈബര്‍ വാളന്റിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലവും ഉണ്ടാകില്ല. തിരഞ്ഞെടുക്കപ്പെടുന്ന വാളന്റിയര്മാര്‍ക്ക് പരിശീലനം നല്‍കിയ ശേഷം സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും സൈബർ സുരക്ഷാ അവബോധം പകരാന്‍ ഇവരുടെ സേവനം വിനിയോഗിക്കും. ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ ഡിവൈ.എസ്.പിമാര്‍ പദ്ധതിയുടെ നോഡല്‍ ഓഫീസറും സൈബര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസര്‍മാര്‍ അസിസ്റ്റന്‍റ് നോഡല്‍ ഓഫീസറുമായിരിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com