
കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ
തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിംഗ് (ഗ്രാഫിക്സ്) വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക / ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച നവംബർ 23നു രാവിലെ 10.30നു കോളജിൽ നടത്തും.
വിദ്യാഭ്യാസ യോഗ്യത: 55% മാർക്കിൽ കുറയാത്ത ഗ്രാഫിക്‌സിൽ ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ഗ്രാഫിക്‌സിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പെയിന്റിംഗിൽ 55% മാർക്കിൽ കുറയാത്ത ഒന്നാം ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ഡിപ്ലോമ (ഡിഗ്രിക്ക് തത്തുല്യം) ഗ്രാഫിക്സിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദമുള്ള ഒരു അംഗീകൃത സർവകലാശാല അല്ലെങ്കിൽ സ്ഥാപനം.
പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ തുടങ്ങിയവ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം. അന്നേ ദിവസം ഉച്ചയ്ക്ക് 12.30 നു മുമ്പ് കോളജിൽ റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ കൂടിക്കാഴ്ചയ്ക്ക് അനുവദിക്കുകയുള്ളൂവെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
യുഎഇയിൽ ഇലക്ട്രീഷൻ, മെക്കാനിക് :അവസാന തീയതി: നവംബർ 18
ഒഡെപെക് വഴി യുഎഇയിലേക്ക് പ്ലാന്‍റ് ഇലക്ട്രീഷൻ, പ്ലാന്‍റ് മെക്കാനിക് ഒഴിവിലേക്ക് അവസരം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി/ഡിപ്ലോമ, കുറഞ്ഞത് മൂന്നു വർഷം പരിചയം. പ്രായപരിധി: 35.
അവസാന തീയതി: നവംബർ 18. ഇ-മെയില്‍: gulf@odepc.in. ഫോണ്‍ : 0471-2329440/41/42/45, 7736496574 (www.odepc.kerala.gov.in).