തൊഴിൽ വാർത്തകൾ (20-03-2024)

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. www.indianbank.in
jobs
jobs

ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ൽ 148 ഓ​​​ഫീ​​​സ​​​ർ

ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ സ്പെഷ്യലിസ്റ്റ് ഓ​ഫീ​സ​ർ അ​വ​സ​രം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 148 ഒ​ഴി​വു​ണ്ട്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ഏ​പ്രി​ൽ 2 വ​രെ. സ്കെ​യി​ൽ 1 (41 ഒ​ഴി​വ്), സ്കെ​യി​ൽ 3 (46), സ്കെ​യി​ൽ 2 (33), സ്കെ​യി​ൽ 4 (26) എ​ന്നീ കേ​ഡ​റു​ക​ളി​ലാ​ണ് നി​യ​മ​നം.

ജോ​ലി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. എ​ആ​ർ​ഐ വെ​ർ​ട്ടി​ക്ക​ൽ (30 ഒ​ഴി​വ്), റി​ലേ​ഷ​ൻ​ഷി​പ് മാനെജ​ർ എം​എ​സ്എം​ഇ (25), ക്രെ​ഡി​റ്റ് (20), ഐ​ടി (15), റി​സ്ക് മാനെജ്മെ​ന്‍റ് (13), സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ (11), ട്ര​ഷ​റി ഡീ​ല​ർ (11), ഫോ​റെ​ക്സ് ഓ​ഫീ​സ​ർ (10), ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി (7), ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് (4) വി​ഭാ​ങ്ങ​ളി​ലാ​യാ​ണ് ഒ​ഴി​വു​ക​ൾ.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. www.indianbank.in

ഖ​​​മാ​​​രി​​​യ ഓ​​​ർ​​​ഡ​​​ന​​​ൻ​​​സ് ഫാ​​​ക്റ്റ​​​റി: 161 ഒ​​​ഴി​​​വ്

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഖ​​​മാ​​​രി​​​യ ഓ​​​ർ​​​ഡ​​​ന​​​ൻ​​​സ് ഫാ​​​ക്റ്റ​​​റി​​​യി​​​ൽ 161 ഒ​​​ഴി​​​വ്. ഡെ​​​യ്ഞ്ച​​​ർ ബി​​​ൽ​​​ഡിം​​​ഗ് വ​​​ർ​​​ക്ക​​​ർ (ഡി​​​ബി​​​ഡ​​​ബ്ല്യു) ത​​​സ്തി​​​ക​​​യി​​​ൽ ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാണ്. ​​​മാ​​​ർ​​​ച്ച് 23 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ഓ​​​ർ​​​ഡ​​​ന​​​ൻ​​​സ് ഫാ​​​ക്റ്റ​​​റി​​​ക​​​ളി​​​ൽ എ​​​ഒ​​​സി​​​പി ട്രേ​​​ഡി​​​ൽ (എ​​​ൻ​​​സി​​​ടി​​​വി​​​ടി) അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ, സ​​​ർ​​​ക്കാ​​​ർ/​​​സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളിലെ ​​​സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത എ​​​സി​​​പി (എ​​​ൻ​​​സി​​​ടി​​​വി​​​ടി) ട്രേ​​​ഡു​​​കാ​​​ർ, സ​​​ർ​​​ക്കാ​​​ർ ഐ​​​ടി​​​ഐ​​​യി​​​ൽ​​​നി​​​ന്ന് എ​​​ഒ​​​സി​​​പി ട്രേ​​​ഡ് (എ​​​ൻ​​​സി​​​ടി​​​വി​​​ടി) നേ​​​ടി​​​യ​​​വ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

പ്രാ​​​യം 18-35 മ​​​ധ്യേ. സം​​​വ​​​ര​​​ണ​​​വി​​​ഭാ​​​ക്കാ​​​ർ​​​ക്കു പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വ്. www.munitionsindia.in

ബി​എ​സ്എ​ഫ്: എ​യ​ര്‍​വിങ്/​എ​ന്‍​ജി​നി​യ​റിങ് ഒ​ഴി​വ്‌

ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​ന്‍റെ എ​യ​ർ​വിം​ഗി​ലും എ​ൻ​ജി​നി​യ​റിങ്വി​ഭാ​ഗ​ത്തി​ലും വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 82 ഒ​ഴി​വ്. ഗ്രൂ​പ്പ് ബി, ​സി ത​സ്തി​ക​ക​ളാ​ണ്. ഏ​പ്രി​ൽ 14ന​കം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

ബി​എ​സ്എ​ഫ് എ​യ​ർ വിങ്: ഗ്രൂ​പ്പ് സി ​ത​സ്തി​ക-​അ​സി​സ്റ്റ​ന്‍റ് എ​യ​ർ ക്രാ​ഫ്റ്റ് മെ​ക്കാ​നി​ക്, അ​സി​സ്റ്റ​ന്‍റ് റേ​ഡി​യോ മെ​ക്കാ​നി​ക്, കോ​ണ്‍​സ്റ്റ​ബി​ൾ സ്റ്റോ​ർ​മാ​ൻ.

ബി​എ​സ്എ​ഫ് എ​ൻ​ജി​നി​യ​റിങ് ഗ്രൂ​പ്പ് ബി ​ത​സ്തി​ക-​സ​ബ് ഇ​ൻ​സ്പെ​ക്റ്റ​ർ/​ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ (ഇ​ല​ക്റ്റ്രി​ക്ക​ൽ, വ​ർ​ക്സ്). ഗ്രൂ​പ്പ് സി ​ത​സ്തി​ക: ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ (പ്ലം​ബ​ർ, കാ​ർ​പെ​ന്‍റ​ർ), കോ​ണ്‍​സ്റ്റ​ബി​ൾ (ജ​ന​റേ​റ്റ​ർ ഓ​പ്പ​റേ​റ്റ​ർ, ജ​ന​റേ​റ്റ​ർ മെ​ക്കാ​നി​ക്, ലൈ​ൻ​മാ​ൻ).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. https://rectt.bsf.gov.in

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com