തൊഴിൽ വാർത്തകൾ (30-01-2024)

jobs
jobs

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ജൂനിയർ റെസിഡന്‍റ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളെജിൽ ജൂനിയർ റെസിഡന്‍റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഫെബ്രുവരി രണ്ടിന് രാവിലെ  11 ന് വാക്-ഇൻ ഇന്‍റർവ്യു നടത്തും. ജൂനിയർ റെസിഡന്‍റ് തസ്തികയിൽ അടുത്ത രണ്ടു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്കാണ് അഭിമുഖം.

എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയുള്ളവർക്കു പങ്കെടുക്കാം. പ്രതിമാസ വേതനം 45000 രൂപ. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം ഫെബ്രുവരി രണ്ടിനു രാവിലെ 10 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളെജ് പ്രിൻസിപ്പാളിന്‍റെ കാര്യാലയത്തിൽ ഹാജരാകണം.

ജി.ഐ.എസ് സ്പെഷ്യലിസ്റ്റ്

തിരുവനന്തപുരം താലൂക്കിൽ തിരുമല വില്ലേജിലെ പി.ടി.പി നഗറിൽ റവന്യൂ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനവും, റവന്യൂ-സർവേ ഉദ്യോഗസ്ഥർക്ക് വകുപ്പുതല പരിശീലനം നൽകുന്നതുമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് സെന്‍ററിലെ റിവർ മാനേജ്മെന്‍റ് സെന്‍ററിലേക്ക് ജി.ഐ.എസ് സ്പെഷ്യലിസ്റ്റ് (ജിയോളജി) തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി എം.എ/എം.എസ്.സിയും യുജിസി/സി.എസ്.ഐ.ആർ-നെറ്റ് ആണ് യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി ഉള്ളവർക്ക് ഒന്നര വർഷത്തെ പ്രവൃത്തിപരിയം വെയിറ്റേജായി നൽകും. നദീ സംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രായപരിധി 40 വയസ്. പ്രതിമാസവേതനം 44,100 രൂപ (കൺസോളിഡേറ്റഡ് പേ). താൽപര്യമുള്ളവർ https://ildm.kerala.gov.in/en ൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്ത് അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 9. കൂടുതൽ വിവരങ്ങൾക്ക് ildm.revenue@gmail.com, 0471-2365559, 9446066750.

ഡോക്റ്റർ ഒഴിവ്

വെൺപകൽ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രോജക്റ്റ് മുഖേന നൈറ്റ് ഡ്യൂട്ടി ചെയ്യുന്നതിലേക്കായി ദിവസ വേതന അടിസ്ഥാനത്തിൽ ഡോക്റ്ററെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്‍റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ആയതിന്‍റെ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം ഫെബ്രുവരി അഞ്ചിനു രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. സർക്കാർ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലുള്ളവർക്കും മുൻഗണന. വിശദ വിവരങ്ങൾക്ക് നം. 0471 2223594.

ലോഞ്ച് പാഡ്- സംരംഭക്ത്വ വർക്ക്ഷോപ്പ്

പുതിയ സംരംഭം തുടങ്ങാൻ താൽപ്പര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്‍റെ സംരംഭക്ത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ എന്‍റർപ്രണർഷിപ്പ് ഡെവലപ്പ്മെന്‍റ് 5 ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകൻ/ സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി 5 മുതൽ 9 വരെ കളമശേരിയിലുള്ള KIED ക്യാമ്പസിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം.

പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്‍റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിങ്ങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി.എസ്.ടി, സംരംഭം തുടങ്ങാനാവിശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്‍റെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി സെക്ഷനുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

താൽപര്യമുള്ളവർ http://kied.info/training-calender/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ഫെബ്രുവരി രണ്ടിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് 0484 2532890/ 2550322/ 9605542061.

കേരള ലോകായുക്തയിൽ  ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ/സെക്ഷൻ ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവീസിൽ (സർക്കാർ വകുപ്പുകളിൽ) സമാന തസ്തികയിൽ ജോലി ചെയ്യുന്ന നിയമ ബിരുദധാരികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സമാന തസ്തികയിൽ ജോലി ചെയ്യുന്ന വ്യക്തികളിൽ നിന്നും അപേക്ഷ ലഭ്യമാകാത്തപക്ഷം തൊട്ടുതാഴെയുള്ള തസ്തികയിൽ ജോലി ചെയ്യുന്നവരെയും പരിഗണിക്കുന്നതാണ്.

നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട് -1, ബയോഡേറ്റ (ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം) എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന 2024 ഫെബ്രുവരി മാസം 12 ന് വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.

മെഡിക്കൽ കോളെജിൽ ഒഴിവ്

വയനാട് സർക്കാർ മെഡിക്കൽ കോളെജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്‍റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ്, TCMC / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ സ്ഥിര രജിസ്ട്രേഷനുമുള്ള ഡോക്റ്റർമാർക്ക് ഇന്‍റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (SSLC & UG മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഫെബ്രുവരി 14ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളെജ് പ്രിൻസിപ്പാലിന്‍റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്‍റർവ്യൂവിൽ പങ്കെടുക്കണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com