തൊഴിൽ വാർത്തകൾ (26/07/2023)

അപേക്ഷകൾ ക്ഷണിച്ചു
representative image
representative image

മെഡിക്കൽ കോളെജില്‍ സീനിയര്‍ റസിഡന്‍റ്

ഇടുക്കി ഗവ. മെഡിക്കൽ കോളെജിലെ ഓറല്‍ ആൻഡ് മാക്‌സിലോ ഫേഷ്യല്‍ സര്‍ജറി വിഭാഗത്തിലേക്ക് സീനിയര്‍ റസിഡന്‍റിന്‍റെ ആവശ്യമുണ്ട്. ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത ഓറല്‍ ആൻഡ് മാക്‌സിലോ ഫേഷ്യല്‍ സര്‍ജറിയില്‍ എം.ഡി.എസും കേരള ഡെന്‍റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും. പ്രതിഫലം 70,000 രൂപ.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍ .സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ , ബി.ഡി.എസ് മാര്‍ക്ക് ലിസ്റ്റുകള്‍ ,

ബി.ഡി.എസ് സര്‍ട്ടിഫിക്കറ്റ്, എം.ഡി. എസ്. മാര്‍ക്ക് ലിസ്റ്റുകള്‍ , എം.ഡി. എസ്. സര്‍ട്ടിഫിക്കറ്റ്, കേരള ഡെന്‍റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കൽ കോളെജ് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ ജൂലൈ 31 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862233076.

ഗസ്റ്റ്  അധ്യാപകർ

തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനീയറിങ്  കോളെജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്‍റ്പ്രൊഫസറുടെ) ഒഴിവുകളുണ്ട്. മെക്കാനിക്കൽ എൻജിനീയറിങിൽ ബി.ഇ / ബി.ടെക് ബിരുദവും, എം.ഇ /എം.ടെക് ബിരുദവും, ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസും ആണ് യോഗ്യത. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജൂലൈ 31നു രാവിലെ 10ന്  കോളെജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300484, 0471-2300485.

സൈക്കോളജി അപ്രന്‍റീസ്

കോളെജ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ജീവനി സെന്‍റർ ഫൊർവെൽ ബീയിങ് എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപൂരം യൂണിവേഴ്സിറ്റി കോളെജിൽ സൈക്കോളജി അപ്രന്‍റീസ് ആയി സൈക്കോളജി ബിരുദാനന്തര ബിരുദധാരികളെ താൽക്കാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ പി.ജി ബിരുദം ലഭിച്ചവർ ഓഗസ്റ്റ് ഒന്നിനു രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്‍റർവ്യുവിന് കോളെജ് ഓഫീസിൽ ഹാജരാകണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതയാണ്.

ഗസ്റ്റ് അധ്യാപകർ

താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളെജിൽ 2023-24 അധ്യയന വർഷം ഇംഗ്ലീഷിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട്കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്ററുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26നു രാവിലെ 10ന് അഭിമുഖത്തിനായി കോളെജിൽ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി. (55 ശതമാനം) ഉള്ളവരെ പരിഗണിക്കും. വിശദവിവരങ്ങൾക്ക്: gctanur.ac.in.

വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി

വ്യവസായ-വാണിജ്യ വകുപ്പിന്‍റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഫൊർഎന്റർപ്രണർഷിപ് ഡെവലപ്‌മെന്‍റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒന്നു മുതൽ 11 വരെ എറണാകുളം കളമശ്ശേരിയിലെ KIED ക്യാംപസിലാണ് പരിശീലനം. ബിസിനസ് ആശയങ്ങൾ, ബ്രാൻഡിങ് ആൻഡ് പ്രമോഷൻ, സർക്കാർ സ്‌കീമുകൾ, ബാങ്കുകളിൽ നിന്നുള്ള ബിസിനസ് ലോണുകൾ, എച്ച് ആർ മാനെജ്മെന്‍റ്, കമ്പനി രജിസ്‌ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴ്‌സ് ഫീ സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി എസ് ടി ഉൾപ്പെടെ 5900 രൂപയും താമസം ഇല്ലാതെ 2,421 രൂപയുമാണ് ഈ പരിശീലനത്തിന്‍റെ ഫീസ്. താൽപര്യമുള്ളവർ KIED ന്‍റെ വെബ്സൈറ്റ് ആയ www.kied.info ല്‍ ജൂലൈ 29 നു ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/ 2550322/7012376994.

ഗസ്റ്റ് അധ്യാപകർ

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ്കോളെജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ  എൻജിനീയറിങ് വിഭാഗത്തിൽ ദിവസവേതനാടി സ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്‍റ് പ്രൊഫസറുടെ) ഒഴിവുകൾ നിലവിലുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ ബി. ഇ/ ബി.ടെക് ബിരുദവും, എം.ഇ/എം.ടെക്ക് ബിരുദവും, ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസുമാണ് യോഗ്യത. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തിന് കോളെജിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2300484, 0471 – 2300485.

താൽക്കാലിക നിയമനം

കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളെജില്‍ ജനറല്‍ ഡിപ്പാർട്ട്മെന്‍റിലും മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലും ഫിസിക്സ് ലക്ചറര്‍, ട്രേഡ്‌സ്മാൻ ( ഹൈഡ്രോളിക്‌സ് / പ്ലംബർ ) എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഫിസിക്സ് ലക്ചറര്‍ തസ്തികക്ക് എം എസ് സി ഫിസിക്‌സും (നെറ്റ് അഭിലഷണീയം ) ട്രേഡ്‌സ്മാൻ ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ/ ടി എച്ച്എസ് എല്‍ സി സർട്ടിഫിക്കറ്റുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസൽ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ (27)രാവിലെ 10.30ന് കോളെജില്‍ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com