ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്

നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണം
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്
Updated on

നെടുങ്ങോലം താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്‍ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നതിനായി മെയ് 23ന് രാവിലെ 10.30ന് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്-ഇൻ-ഇന്‍റർവ്യൂ നടത്തും.

അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കിൽ എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി, ഗവ. അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ട് വർഷത്തെ എം.ഫിൽ അല്ലെങ്കിൽ പി.എച്ച്.ഡി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി.ഐ) രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com