കൊ​​ച്ചി​​ൻ നേ​​വ​​ൽ​ ഷി​പ്‌യാ​​ർ​​ഡി​​ൽ 240 ഒഴിവുകൾ

അ​​പേ​​ക്ഷകൾ സെ​​പ്റ്റം​​ബ​​ർ 16 വ​​രെ
symbolic
പ്രതീകാത്മക ചിത്രം
Updated on

കൊച്ചി നേവൽ ബേസിലെ നേവൽഷിപ് റിപ്പയർ യാർഡിലും നേവൽ എയർക്രാഫ്റ്റ് യാർഡിലുമായി 240 അപ്രന്‍റിസ് ഒഴിവ്. സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം. ഇതു സംബന്ധിച്ച വിജ്‌ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്‍റ് ന്യൂസിന്‍റെ ഓഗസ്‌റ്റ് 17-23 ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒഴിവുള്ള ട്രേഡുകൾ: കംപ്യൂട്ടർ ഓപ്പറേഷൻ ഒഫ് പ്രോഗ്രാമിംഗ് അസിസ്റ്റന്‍റ് (സിഒപിഎ). ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക‌് മെക്കാനിക്. ഫിറ്റർ, മെഷിനിസ്‌റ്റ്, മെക്കാനിക് (മോട്ടർ വെഹിക്കിൾ), മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ, ടർണർ, വെൽഡർ-ഗ്യാസ് ആൻഡ് ഇലക്‌ട്രിക്, ഇൻസ്ട്രുമെന്‍റ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്, ഇലക്‌ട്രോപ്ലേറ്റർ, പ്ലംബർ, ഡീസൽ മെക്കാനിക്, ഷിപ്റൈറ്റ്-വുഡ്, പെയിന്‍റർ -ജനറൽ, ഫൗൺട്രിമാൻ, ടെയ്‌ലർ -ജനറൽ, മെഷിനിസ്റ്റ് ഗ്രൈൻഡർ, മെക്കാനിക് ഓട്ടോ ഇലക്‌ട്രിക്കൽ ഇലക്‌ട്രോണിക്, ഡ്രാഫ്റ്റ്സ്‌മാൻ (മെക്കാനിക്, സിവിൽ).

യോഗ്യത: 50ശതമാനം മാർക്കോടെ പത്താം ക്ലാസ്, 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (പ്രൊവിഷനൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും പരിഗണിക്കും).

പ്രായപരിധി: 21. പട്ടികവിഭാഗത്തിന് അഞ്ച് വർഷവും ഒബിസിക്കാർക്കു മൂന്ന് വർഷവും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.

അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും The Admiral Superintendent (for Officer in-Charge), Apprentices Training School, Naval ShipRepair Yard, Naval Base, Kochi-682-004 വിലാസത്തിൽ സാധാരണ തപാലിൽ അയയ്ക്കണം. വിവരങ്ങൾക്ക് RDSD&E വെബ്സൈറ്റ് സന്ദർശിക്കുക.

Trending

No stories found.

Latest News

No stories found.