എസ്എസ് സി കോൺസ്റ്റബിൾ ജിഡി റിക്രൂട്ട്മെന്‍റ് 2025

ആകെ ഒഴിവുകൾ 39481
ssc recruitment
എസ്എസ്‌സി റിക്രൂട്ട്മെന്‍റ്
Updated on

എസ്എസ് സി കോൺസ്റ്റബിൾ ജിഡി റിക്രൂട്ട്മെന്‍റ് 2025ലേയ്ക്ക് അപേക്ഷിക്കാം. ആകെ ഒഴിവുകൾ 39481. ഓൺലൈനായി അപേക്ഷിക്കാം.

2025 ലെ അസം റൈഫിൾസ് പരീക്ഷയിൽ സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിലെ (CAPFs), SSF, റൈഫിൾമാൻ (GD) എന്നിവയിലെ കോൺസ്റ്റബിൾ (GD) റിക്രൂട്ട്‌മെന്‍റിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

അപേക്ഷാ ഫീസ്: 100 രൂപ

വനിതകൾ/ എസ്‌സി/ എസ്ടി/ മുൻ സർവീസ് ഉദ്യോഗാർഥികൾ എന്നിവർക്ക് ഫീസില്ല.

പേയ്‌മെന്‍റ് മോഡ്:വിസ, മാസ്റ്റർകാർഡ്, മാസ്ട്രോ, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് BHIM UPI അഥവാ നെറ്റ് ബാങ്കിംഗ് വഴി ഫീസടയ്ക്കാം.

ഓൺലൈൻ അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ഒക്റ്റോബർ 14.

ഓൺലൈൻ ഫീസ് അടയ്‌ക്കുന്നതിനുള്ള അവസാന തീയതിയും സമയവും: 15-10-2024

‘അപേക്ഷാ ഫോം തിരുത്തലിനുള്ള വിൻഡോ’, തിരുത്തൽ ചാർജുകളുടെ ഓൺലൈൻ പേയ്‌മെന്‍റ് തീയതികൾ: 05-11-2024 മുതൽ 07-11-2024 വരെ (23:00)

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ താൽക്കാലിക ഷെഡ്യൂൾ: ജനുവരി - ഫെബ്രുവരി 2025

  • പ്രായപരിധി: 18-23

  • ഇളവുകൾ നിയമാനുസൃതം

യോഗ്യത:

ഉദ്യോഗാർഥികൾക്ക് അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്ന് മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം.

ഒഴിവുകൾ ഇങ്ങനെ: ബിഎസ്എഫ് -15654,സിഐഎസ്എഫ്-7145,സിആർപിഎഫ്-11541,എസ്എസ്ബി-819,ഐടിബിപി-3017,എആർ-1248,എസ്എസ്എഫ്-35.

വിശദ വിവരങ്ങൾക്ക് ഈ വെബ്സൈറ്റുകൾ സന്ദർശിക്കുക.

https://ssc.gov.in,

http://www.crpf.gov.in.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com