കരാർ നിയമനം

18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. അപേക്ഷകൾ മേയ് 19ന് വൈകീട്ട് 5ന് മുമ്പായി സമർപ്പിക്കണം
കരാർ നിയമനം

പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ എച്ച്.എം.സി മുഖാന്തിരം ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും താത്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു സയൻസ്-ബയോളജി/കണക്ക്, കേരള സർക്കാർ അംഗീകരിച്ച ഏതെങ്കിലും മെഡിക്കൽ കോളെജിൽ നിന്നും ഒഫ്താൽമിക് അസിസ്റ്റന്‍റ് കോഴ്സ് അല്ലെങ്കിൽ ബി.എസ്‌സി ഒപ്റ്റോമെട്രി കോഴ്സ് പാസ് എന്നിവയാണ് യോഗ്യത.

18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. അപേക്ഷകൾ മേയ് 19ന് വൈകീട്ട് 5ന് മുമ്പായി സമർപ്പിക്കണം. ഇന്‍റർവ്യൂ മേയ് 22ന് രാവിലെ 10.30 മുതൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ പാറശാല താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com