സിഡബ്ല്യുആർഡിഎമ്മിൽ പ്രൊജക്റ്റ് സ്റ്റാഫ്

ഒരു വർഷത്തേയ്ക്ക് കരാർ നിയമനം
Project staff
പ്രൊജക്റ്റ് സ്റ്റാഫ്
Updated on

കോ​​ഴി​​ക്കോ​​ട്ടെ സെ​ന്‍റ​​ർ ഫൊർ വാ​​ട്ട​​ർ റി​​സോ​ഴ്സ​​സ് ഡെ​​വ​​ല​​പ്മെ​ന്‍റ് ആ​​ൻ​​ഡ് മാനെ​​ജ്മെ​ന്‍റി​ൽ (CWRDM) പ്രൊജക്റ്റ് സ്റ്റാ​ഫ് ഒ​​ഴി​​വു​ക​​ൾ. ഒ​​രു വ​​ർ​​ഷം വ​​രെ​​യാ​​ണു നി​​യ​​മ​​നം.

ത​​സ്തി​​ക, ഒ​​ഴി​​വ്, യോ​​ഗ്യ​​ത, ശ​​മ്പ​​ളം, ഇ​​ന്‍റ​​ർ​​വ്യൂ തീ​​യ​​തി

പ്രൊജക്റ്റ് ഫെ​​ലോ (1): ഒ​​ന്നാം ക്ലാ​​സ് എം​​ടെ​​ക്/ എം​​സി​​എ/ എം​​എ​​സ്‌​സി (കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്/ ഐ​​ടി) അ​​ല്ലെ​​ങ്കി​​ൽ ബി​​ടെ​​ക് (കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്/ ഐ​​ടി); 22,000- 27,800; ഒക്റ്റോ​​ബ​​ർ 22.

ജൂ​ണി​​യ​​ർ റി​​സ​​ർ​​ച്ച്‌ ഫെ​​ലോ (1): ഒ​​ന്നാം ക്ലാ​സ് എം​​എ​​സ്‌​​സി/ എം​​ടെ​​ക് (ജി​​യോ​​ഇ​​ൻ​​ഫ​​ർ​മാ​​റ്റി​​ക്സ്)/ എം​​ടെ​​ക് (റി​​മോ​​ട്ട് സെ​​ൻ​​സിം​ഗ് ആ​​ൻ​​ഡ് ജി​​ഐ​​എ​​സ്/ ജി​​യോ​​ഇ​​ൻ​​ഫ​​ർ​​മാ​​റ്റി​ക്സ്), ​ഗേ​​റ്റ്/ നെ​​റ്റ്; 31,000+ എ​​ച്ച്ആ​​ർ​​എ; ഒക്റ്റോ​​ബ​​ർ 23.

പ്രാ​​യ​​പ​​രി​​ധി: 36. ഇളവുകൾ നിയമാനുസൃതം. www.cwrdm.kerala.gov.in

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com